കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാത്തതിന് സര്‍ക്കാരിന് കോടതി വിമര്‍ശനം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എക്‌സൈസ് കമ്മീഷണറേയും നികുതി സെക്രട്ടേറിയയേും വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.

പത്ത് ബാറുകള്‍ക്ക് കൂടി ഈ സാമ്പത്തിക വര്‍ഷം ലൈസന്‍സ് അനുവദിക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. 10 ദിവസത്തിനകം ലൈസന്‍സ് അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

Bar License

തീരുമാനമെടുക്കാനുള്ള സമയപരിധി ഡിസംബര്‍ 19 ന് അവസാനിച്ചു. ഇതോടെയാണ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി സമയം അനുവദിക്കണം എന്നാണ് എജി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കപ്പെട്ടില്ല.

അഞ്ച് ദിവസത്തിനകം 10 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം എക്‌സൈസ് കമ്മീഷണറും നികുതി സെക്രട്ടറിയും കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് സുരേന്ദ്ര മോഹനാണ് കേസ് പരിഗണിച്ചത്.

മന്ത്രിസഭ തീരുമാനമില്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനാവില്ലെന്നാണ് എക്‌സൈസ് കമ്മീഷണര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്.

English summary
High Court gave last warning for Government to allow bar license to 10 Bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X