കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനില്‍ ജഡ്ജിയുടെ പിന്‍മാറ്റം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ലാവനലിന്‍ അഴിമതി കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കെ ഹരിലാല്‍ ആണ് കേസ് പരിഗണിക്കുപന്നതില്‍ നിന്ന് പിന്‍മാറിയത്. ക്രൈം നന്ദ കുമാറാണ് ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

നവംബര്‍ 26 ന് കേസ് പരിഗണനക്ക് വന്നപ്പോഴാണ് ജഡ്ജി താന്‍ പിറന്‍മാറുന്ന വിവരം അറിയിച്ചത്. അടുത്ത ദിവസം മറ്റൊരു ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും എന്നാണ് വിവരം.

Kerala High Court

തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റ വിമുക്തരാക്കിക്കൊണ്ട് ഉത്തരവിട്ടത്. സിബിഐ സമര്‍പ്പിച്ച കുറ്റ പത്രം ദുര്‍ബ്ബലമാണെന്നും അത് പ്രകാരം പിണറായിയേയും മറ്റുള്ളവരേയും കുറ്റക്കാരാണെന്ന് വിലയിരുത്താനാകില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

കേസില്‍ അഴിമതി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക കോടതി വിലയിരുത്തി.കോസിലെ ഗൂഢാലോചന തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് തന്നെ കുറ്റ പത്രം നിലനില്‍ക്കില്ല എന്നായിരുന്നു കോടതി കണ്ടെത്തിയത്.

എന്നാല്‍ വിചാരണ പോലും നടത്താതെ പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റ വിമുക്തരാക്കിയ കോടതി നടപടി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് സിബിഐയും അറിയിച്ചിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഏറ്റവും ശക്തമായി നിലകൊണ്ട ആളാണ് ക്രൈം നന്ദകുമാര്‍.

English summary
High Court judge recede from considering Lavalin appeal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X