കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ സ്റ്റാറുകള്‍ക്ക് തുറക്കാം, മദ്യ നയത്തിന് കോടതിയുടെ തിരുത്ത്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് ഹൈക്കോടതിയുടെ തിരുത്ത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമല്ല, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

സര്‍ക്കാരിന്റെ മദ്യ നയത്തിന് ഭാഗിക അംഗീകാരം ലഭിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയത്തെ കോടതി ഭാഗികമായി തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

Bar

നിലവില്‍ കേരളത്തില്‍ 312 ബാറുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഫൈവ് സ്റ്റാറ് ബാറുകള്‍ക്കൊപ്പം ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചപൂട്ടണം എന്നും കോടതി ഉത്തരവിട്ടു.

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഫോര്‍ സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കേണ്ടതില്ലെന്നും കോടതി തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാരിന്റേയും യുഡിഎഫിന്റേയും മദ്യ നയം അംഗീകരിക്കപ്പെട്ടു എന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചത്. കോടതി വിധി സര്‍ക്കാര്‍ നയത്തിനുളള അംഗീകാരമാണെന്ന് എക്‌സൈസ് മന്ത്രി കെ ബാബുവും പ്രതികരിച്ചു.

പണി പൂര്‍ത്തിയാക്കിയ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീം കോടതിയെ സമീപിക്കും എന്നും അവര്‍ അറിയിച്ചു.

English summary
High Court order to close down 2,3 star Bar Hotels, 4 star bars can continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X