കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി;10 ബാറുകള്‍ കൂടി തുറക്കും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മദ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ആദ്യം പൂട്ടിച്ച 418 ബാറുകളില്‍ 10 എണ്ണം തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

നിലവാരമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദ്യം പൂട്ടിച്ച 418 ബാറുകളില്‍ 10 എണ്ണമാണ് വീണ്ടും തുറക്കുന്നത്. ഈ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ഇതില്‍ നാലെണ്ണത്തിന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലൈസന്‍സ് പുതുക്കി നല്‍കണം.

Bar

എറണാകുളം പ്രസിഡന്‍സി, കടവന്ത്ര ഓര്‍ക്കിഡ്, മേഴ്‌സി ടൂറിസ്റ്റ് ഹോം, മണ്ണുത്തി ഗോള്‍ഡന്‍ പാലസ എന്നീ ബാറുകള്‍ക്കാണ് ഉടന്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരിക.

ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ നിലവാരത്തിലുളള ബാറുകളാണ് ഇവ. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ കൂടുതല്‍ ബാറുകള്‍ വീണ്ടും തുറക്കാനുള്ള സാധ്യതയാണ് ഈ വിധി നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതി നല്‍കുന്ന സര്‍ക്കാരിന്റെ മദ്യ നയം നേരത്തെ കോടതി തള്ളിയിരുന്നു.

ഇതേ തുടര്‍ന്ന് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കി. എന്നാല്‍ ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 312 ബാറുകള്‍ക്കും ഒരു മാസം കൂടി പ്രവര്‍ത്തനാനുമതി നല്‍കി.

ഇതിനിടയിലാണ് കെഎം മാണിക്ക് ബാര്‍ വിഷയത്തില്‍ ഒരു കോടി രൂപ കൈക്കൂലി നല്‍കി എന്ന് ബാര്‍ ഉടമകളുടെ സംഘടനാനേതാവായ ബിജു രമേശ് വെളിപ്പെടുത്തിയത്. 20 കോടി രൂപ സമാഹരിച്ച് വിവിധ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് പിന്നീട് പറഞ്ഞത്.

English summary
High Court order to issue license for 10 more Bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X