കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ് തുടരന്വേഷണത്തിന് ഉത്തരവ്

  • By Soorya Chandran
Google Oneindia Malayalam News

Sister Abhaya
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ആദ്യം അന്വേഷിച്ച കെടി മൈക്കിളിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രൈം ബ്രാഞ്ചിലെ മുന്‍ എസ്പിയാണ് കെടി മൈക്കിള്‍. അഭയ കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഇദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടായിരുന്നു. തുടക്കത്തില്‍ ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസ് അഭയയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് വിശദമായി അന്വേഷിച്ചത്.

ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയുടെ മൂന്ന് അന്വേഷണ സംഘങ്ങളും കേസ് അന്വേഷിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അഭയയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

കേസില്‍ അടിസ്ഥാനപരമായ തെളിവുകള്‍ നഷ്ടപ്പെട്ടിരുന്നെന്നും അവ പരിഗണിച്ചില്ലെന്നും ആണ് മൈക്കിളിന്റെ ഹര്‍ജിയില്‍ പറയുന്നത്. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും മൈക്കിള്‍ ആരോപിക്കുന്നു. സിബിഐ തെളിവുകള്‍ നശിപ്പിച്ചതായും മൈക്കില്‍ ആരോപിക്കുന്നുണ്ട്.

തുടരന്വേഷണം പ്രഖ്യാപിച്ച നിലക്ക് തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അഭയയുടെ ശിരോവസ്ത്രം അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

English summary
High Court order to re open Abhaya case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X