കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാർത്ഥനകൾക്കൊന്നും ഫലമില്ല... ദിലീപ് പുറത്തേക്കില്ല... ഇനിയും ജയിലില്‍ തന്നെ...!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം തീരുന്ന ലക്ഷണമില്ല. ഇന്ന് ജാമ്യം നേടി പുറത്തിറങ്ങാമെന്ന നടന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

നടിക്കെതിരായ ആക്രമണം: എംഎല്‍എ കുരുക്കില്‍...! ഇതുവരെ കണ്ട കളിയല്ല ഇനി...!നടിക്കെതിരായ ആക്രമണം: എംഎല്‍എ കുരുക്കില്‍...! ഇതുവരെ കണ്ട കളിയല്ല ഇനി...!

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??

നിരാശ മാത്രം ബാക്കി

നിരാശ മാത്രം ബാക്കി

ഒന്നും രണ്ടും തവണയല്ല ദിലീപിന് ഇത്തരത്തില്‍ നിരാശനാകേണ്ടി വന്നിരിക്കുന്നത്. ആദ്യം അങ്കമാലി കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപിന്റെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല. ഹൈക്കോടതിയും അങ്കമാലി കോടതിയും ഓരോതവണ വീതം ദിലീപിന് ജാമ്യം നിഷേധിച്ചു.

പിന്നെയും മാറ്റിവെച്ചു

പിന്നെയും മാറ്റിവെച്ചു

രണ്ടാം തവണ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാകട്ടെ ഇത് രണ്ടാം തവണയാണ് പരിഗണിക്കാന്‍ മാറ്റിവെയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം തന്നെ ഈ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

ഗുരുതരമായ ആരോപണങ്ങളോട് കൂടിയാണ് ദിലീപിന്റെ പുതിയ ജാമ്യഹര്‍ജി. അന്വേഷണ സംഘത്തിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ട്. മാത്രമല്ല മുന്‍ഭാര്യ മഞ്ജു വാര്യര്‍ അടക്കം സിനിമയിലെ പ്രമുഖരെക്കുറിച്ച് അക്കമിട്ടുള്ള ആരോപണങ്ങള്‍ ദിലീപ് ഉന്നയിക്കുന്നുണ്ട്.

പൾസർ സുനിയെ അറിയില്ല

പൾസർ സുനിയെ അറിയില്ല

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നതാണ് ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ഈ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ ഇതുവരെ സുനിയെ കണ്ടിട്ടില്ലെന്നും ഒരു പരിചയവും ഇല്ല എന്നും ആണ് ദിലീപിന്‍റെ വാദം.

ഗൂഢാലോചന നടത്തി

ഗൂഢാലോചന നടത്തി

തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നത്. തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.

ഗൂഢാലോചനക്കാരുടെ പട്ടിക

ഗൂഢാലോചനക്കാരുടെ പട്ടിക

കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു. വിശദമായി ഓരോ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ളതാണ് ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യഹര്‍ജി. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.

പ്രബലർ സ്വാധീനിച്ചു

പ്രബലർ സ്വാധീനിച്ചു

സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ചുവെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു.

ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും

ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും

ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും തന്നോട് നേരത്തെ തന്നെ ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ. ശ്രീകുമാര്‍ മേനോന് രാഷ്ട്രീയ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്.

ഭാവി തകർക്കാൻ

ഭാവി തകർക്കാൻ

ചലച്ചിത്ര രംഗത്തെ തന്റെ ഭാവി തകര്‍ക്കാനുള്ള ഇവരുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് തന്നെ ഉണ്ടായത് എന്നാണത്രേ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദം. തകര്‍ക്കാന്‍ മറ്റ് വഴിയൊന്നും കാണാതെ കേസില്‍ കുടുക്കിയതാണെന്നും ആരോപണം ഉണ്ടത്രേ.

സന്ധ്യയും മഞ്ജു വാര്യരും

സന്ധ്യയും മഞ്ജു വാര്യരും

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉണ്ടത്രേ.

പോലീസിന് തിടുക്കമില്ല

പോലീസിന് തിടുക്കമില്ല

അതേസമയം ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.കേസിലെ രണ്ടാമത്തെ കുറ്റപത്രം തിടുക്കപ്പട്ട് സമർപ്പിച്ചേക്കില്ല. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

English summary
High Court again postponed considering Dileep's bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X