കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസിന്റെ ഹര്‍ജി തള്ളി, ക്യൂ തെറ്റിച്ചതില്‍ കേസ് തുടരും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: നിയമം ലംഘിച്ചാല്‍ ആരായാലും കോടതി കയറേണ്ടി വരും. അതിപ്പോള്‍ രഞ്ജിനി ഹരിദാസ് ആയാലും സല്‍മാന്‍ ഖാന്‍ ആയാലും. വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയതിന് ടിവി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ കാര്യത്തില്‍ ഇത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് സഹയാത്രികരെ അസഭ്യം പറഞ്ഞു എന്നാണ് രഞ്ജിനിക്കെതിരെയുളള കേസ്. ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താരം നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളി. കേസ് രണ്ട് മാസത്തിനകം തീര്‍പ്പാക്കണം എന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Ranjini Haridas

കേസിനാസ്പദമായ സംഭവം നടന്നത് 2013 മെയ് 16 നാണ്. എമിഗ്രേഷന്‍ പരിശോധനക്കിടെ രഞ്ജിനി വരി തെറ്റിച്ചതാണ് പ്രശ്‌നമായത്. സംഭവം ചോദ്യം ചെയ്ത പൊന്‍കുന്നം സ്വദേശിയെ രഞ്ജിനി അസഭ്യം പറഞ്ഞു എന്നാണ് കേസ്. തന്നെ അകാരണമായി തടഞ്ഞു എന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസും പരാതി കൊടുത്തിരുന്നു. നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എയര്‍പോര്‍ട്ട് സംഭവത്തില്‍ ഒരു ആന്റി ക്ലൈമാക്‌സ് ആണ് ഉണ്ടായത്. തുടക്കത്തില്‍ രഞ്ജിനി ഹരിദാസിന്റെ പരാതിയില്‍ പൊന്‍കുന്നം സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രഞ്ജിനിക്കെതിരെ കേസെടുത്തത്.

English summary
HIgh Court rejected Ranjini Haridas' plea to cancel the Airport Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X