കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ട്: മാധ്യമ-അഭിഭാഷക പ്രശ്‌നം പരിഹരിക്കുന്നതിന് സമയം വേണം

Array

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ ചില എതിര്‍പ്പുകളുണ്ടെന്ന് ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുളള പ്രശ്‌നം പരിഹരിക്കാന്‍ നാലാഴ്ച സമയം വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ ഒരു കോടതികളിലും വിലക്കില്ലെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു.

മാധ്യമവിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ വിശദീകരണം. പത്രപ്രവര്‍ത്തക യൂണിയിന്‍ നല്‍കിയ ഹര്‍ജി നവംബര്‍ ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു്. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

media

മീഡിയാ റൂം തുറക്കുന്ന കാര്യത്തിലെ എതിര്‍പ്പുകള്‍ പരിഹരിക്കുന്നതിനും വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ആര്‍ക്കും എതിരല്ലെന്നും പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെന്നും യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍ വി ഗിരി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരുന്നതിന് ഇപ്പോള്‍ തടസ്സങ്ങളില്ല. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ പക്ഷെ, ചില എതിര്‍പ്പുകളുണ്ട്. അത് പരിഹരിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു.

മീഡിയാ റൂം മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഒരു സൗകര്യമല്ലേ, അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും തുടര്‍ന്ന് കോടതി ചോദിച്ചു.
ജൂലായ് 19നാണ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. കോടതികളില്‍ മാധ്യമവിലക്കില്ലെന്ന് പറയുമ്പോഴും ഇപ്പോഴും മാ്ധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്.

മുഖ്യമന്ത്രി പിണറായി വിജന്‍, ഗവര്‍ണര്‍ പി സദാശിവം തുടങ്ങി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ കോടതികളിലേക്ക് പ്രവേശിപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാകുന്നില്ല. കായികമായി ആക്രമിക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ മാസങ്ങളായി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകാറില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലാകോടതിയലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക ഗുണ്ടകള്‍ കയ്യേറ്റം ചെയ്തിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
High court seeks more time to resolve media advocate issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X