കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയപ്രവേശനത്തില്‍ സര്‍ക്കാരിന് തിരിച്ചടി

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഉപാധികളോടെയാണ് ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്

നീറ്റില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാരിന് പ്രവേശനം നടത്താം. പ്രോസ്‌പെക്ടസും റാങ്ക് ലിസ്റ്റും മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. മെറിറ്റ് അടിസ്ഥാനത്തിലാണോ പ്രവേശനമെന്ന് ജെയിംസ് കമ്മറ്റി ഉറപ്പ് വരുത്തണം. മൂന്ന് ദിവസത്തിനകം മാനേജുമെന്റുകള്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

High court

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷിച്ചവരുടെ എല്ലാ വിവരങ്ങളും ജെയിംസ് കമ്മറ്റിക്ക് കൈമാറണം. തലവരി പണം വാങ്ങുന്നത് തടയാനും മെറിറ്റ് ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്താന്‍ നിശ്ചയിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് വാദിച്ചു. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

English summary
Highcourt order in favour of Medical College Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X