കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയന് ജാമ്യം ലഭിക്കും,പുറത്തിറങ്ങും?ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

ജാമ്യാപേക്ഷയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ നിർദേശിച്ചാണ് ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാറാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർക്കും.

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാര്?രാംനാഥ് കോവിന്ദോ മീരാകുമാറോ?എല്ലാം ഇന്നറിയാം..വോട്ടെണ്ണൽ 11 മണിയോടെഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാര്?രാംനാഥ് കോവിന്ദോ മീരാകുമാറോ?എല്ലാം ഇന്നറിയാം..വോട്ടെണ്ണൽ 11 മണിയോടെ

ദിലീപിന് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യും. ജൂലായ് 17നാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

dileep

ജാമ്യാപേക്ഷയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ നിർദേശിച്ചാണ് ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലായ് 10ന് പോലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്തു. ഇതിനിടെ രണ്ട് തവണ പോലീസ് കസ്റ്റഡിയിലും വിട്ടിരുന്നു. നേരത്തെ, ദിലീപിന്റെ അഭിഭാഷകൻ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

English summary
high court will consider dileep's bail petition on today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X