കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധം; പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിയെ ന്യായീകരിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റിയെ ന്യായീകരിച്ച് ഹൈക്കോടതി. പൊലീസ് കംപ്‌ളയിന്റ് അതോറിറ്റ് നിയമപരമായ സ്ഥാപനമാണെന്നും അതിന്റെ അന്തസ്സ് കാത്തു സൂക്ഷിയ്ക്കണമെന്നും ഹൈക്കോടതി. ജിഷ വധക്കേസ് അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന പൊലീ സ് കംപ്‌ളയിന്റ് അതോറിറ്റി നിര്‍ദ്ദേശത്തിനെതിരെ ഐജി മഹിപാല്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

അതോറിറ്റി നിര്‍ദ്ദേശിച്ചാല്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ ബാധ്യസ്ഥനാണ്. അതിന് കഴിയില്ലെങ്കില്‍ അഭിഭാഷകരെ വച്ച് വിശദീകരണം നല്‍കണം. പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റി നിയമപരമായ സമിതിയാണെന്നും അതിന്റെ അന്തസ്സ് കാത്തുസൂക്ഷിയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ബുധനാഴ്ച ഉത്തരവ് പറയും.

ജിഷ വധക്കേസില്‍ അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നു കണ്ടെത്തിയാണ് പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി ഐജി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

High Court

എന്നാല്‍ ഇത് നിഷേധിച്ച ഐജി കോടതിയില്‍ അന്വേഷണ പുരോഗതി അറിയ്ക്കാമെന്നും അതോറിറ്റി ചെയര്‍മാന്റെ നടപടി അന്വേഷണത്തില്‍ ഇടപെടലാണെന്നുമായിരുന്നു ഐജിയുടെ വിശദീകരണം. ഇതു തള്ളിയ അതോറിറ്റി ജൂണ്‍ രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
High Courts supports police complaints authority in Jisha Murder Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X