കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണത്തെക്കുറിച്ച് ഒരു മുസ്ലീം എഴുതേണ്ട... എംഎം ബഷീറിന് ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: സാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും ഏറെ പേരുകേട്ട നാടാണ് കേരളം. എന്നാല്‍ അടുത്ത കാലത്തായി ആ നല്ല പേരൊക്കെ കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.

എഴുത്തുകാരനും അധ്യാപകനും ആയ എംഎം ബഷീറിന് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മാതൃഭൂമി പത്രത്തില്‍ രാമായാണ മാസക്കാലത്ത് എഴുതിയ ലേഖന പരമ്പരയാണ് ബഷീറിനെ പലരുടേയും ശത്രുവാക്കുന്നത്.

MM Basheer

'രാമായണം ജീവിതസാരാമൃതം' എന്ന പേരിലായിരുന്നു ഇത്തവണ മാതൃഭൂമിയില്‍ ലേഖന പരമ്പര ഉണ്ടായിരുന്നത്. ആറ് ലേഖനങ്ങള്‍ നല്‍കാമെന്നായിരുന്നു എംഎം ബഷീര്‍ ഏറ്റിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭീഷണി ഫോണ്‍ സന്ദേശങ്ങളെ തുടര്‍ന്ന് അഞ്ചില്‍ അവസാനിപ്പിയ്ക്കുകയായിരുന്നു.

ഓഗസ്റ്റ് 3 ന് 'ശ്രീരാമന്റെ ക്രോധം' എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചുവന്നത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പേര് വെളിപ്പെടുത്താതെ ഫോണ്‍ വിളിച്ച് അസഭ്യം പറയുന്നത് പതിവായിരുന്നത്രെ.

ഒരു മുസ്ലീം ആയ തനിയ്ക്ക് ശ്രീരാമനെ വിമര്‍ശിയ്ക്കാന്‍ എന്ത് അധികാരം എന്ന രീതിയിലാണ് പലരും ഫോണില്‍ സംസാരിച്ചതെന്ന് എംഎ ബഷീര്‍ പറയുന്നു. എഴുപത്തിയഞ്ചാം വയസ്സില്‍ തന്നെ ഒരു മുസ്ലീം മാത്രമാക്കി ചുരുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

ഈ വിഷയത്തില്‍ ഹനുമാന്‍ സേന പരസ്യമായി രംഗത്തെത്തിയിരുന്നു. മാതൃഭൂമിയ്ക്കടുത്ത് പോസ്റ്ററുകള്‍ പതിയ്ക്കുകയും ചെയ്തിരുന്നു.

English summary
Hindutva voices force Kerala scholar MM Basheer to stop Ramayana column in Mathrubhumi newspaper. he had to stop column because of a sustained campaign on the telephone by unnamed persons who upbraided him for writing on Rama when he was a Muslim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X