കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!

നിര്‍മ്മാല്യം ചിത്രം ഇറങ്ങിയ കാലത്ത് ഹിന്ദു സംഘടനകള്‍ ശക്തമല്ലായിരുന്നുവെന്നും അതിനാലാണ് എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

മാവേലിക്കര : ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാടിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് കെപി ശശികല. നിര്‍മ്മാല്യം ചിത്രം ഇറങ്ങിയ കാലത്ത് ഹിന്ദു സംഘടനകള്‍ ശക്തമല്ലായിരുന്നുവെന്നും അതിനാലാണ് എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറയുന്നു.

മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശം. ഇന്നാണ് നിര്‍മാല്യം പോലൊരു സിനിമയുടെ ക്ലൈമാക്‌സ് എങ്കില്‍ തല പോകുമെന്ന് നേരത്തെ എംടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

എംടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാകാന്‍ പോകുന്നുണ്ട്. ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേര് നല്‍കണമെന്നും മഹാഭാരതം എന്ന പേരില്‍ പുറത്തിറങ്ങിയാല്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്നും ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹിന്ദു സംഘടനകള്‍ ഇല്ലാതിരുന്നു

ഹിന്ദു സംഘടനകള്‍ ഇല്ലാതിരുന്നു

എംടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമല്ലായിരുന്നുവെന്ന് കെപി ശശികല പറയുന്നു. അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്നും അവര്‍.

 തലപോകുമായിരുന്നു

തലപോകുമായിരുന്നു

ഇക്കാലത്താണ് നിര്‍മാല്യം പോലൊരു ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ഒരുക്കിയതെങ്കില്‍ തല കാണില്ലായിരുന്നുവെന്ന് ചിത്രം ഒരുക്കിയ എംടി വാസുദേവന്‍ നായര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

 ആവിഷ്കാര സ്വാതന്ത്ര്യം

ആവിഷ്കാര സ്വാതന്ത്ര്യം

ഏതൊരാള്‍ക്കും ഉളളതു പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ടെന്ന് ശശികല. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ട്. അതുകൊണ്ടുതന്നെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

രണ്ടാമൂഴം വിവാദത്തിലേക്ക്

രണ്ടാമൂഴം വിവാദത്തിലേക്ക്

മഹാഭാരതം എന്ന പേര് നല്‍കി രണ്ടാമൂഴം പുറത്തിറക്കേണ്ടെന്ന് ശശികല പറഞ്ഞിരുന്നു. മഹാഭാരതം എന്ന പേരിലാണ് വരുന്നതെങ്കില്‍ ചിത്രം തീയേറ്റര്‍ കാണില്ലെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ തുടക്കത്തില്‍ തന്നെ വിവാദമായിരിക്കുകയാണ് ചിത്രം.

വളച്ചൊടിക്കുന്നു

വളച്ചൊടിക്കുന്നു


മഹാഭാരത്തെ വളച്ചൊടിക്കുന്നതാണ് എംടിയുടെ രണ്ടാമൂഴം എന്നാണ് ശശികല പറയുന്നത്. എംടി വാസുദേവന്‍ നായര്‍ക്കുള്ളതുപോലെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മഹാഭാരതം എഴുതിയ വ്യാസനും ഉണ്ടെന്നാണ് ശശികല പറയുന്നത്. സ്വന്തം കഥയേയും കഥാപാത്രങ്ങളേയും അതുപെല നിലനില്‍ത്താനുള്ള അവകാശവും ഉണ്ടെന്നും ശശികല പറഞ്ഞിരുന്നു.

 എംടിയുടെ വെളിച്ചപ്പാട്

എംടിയുടെ വെളിച്ചപ്പാട്

നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുകയാണ്. വെളിച്ചപ്പാടിന്റെ ഈ ഉറഞ്ഞുതുള്ളലിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാലത്താണേല്‍ തലപോകുമായിരുന്നുവെന്ന് എംടി പറഞ്ഞത്.

 തൃപ്തി തോന്നിയ രംഗം

തൃപ്തി തോന്നിയ രംഗം

നിര്‍മാല്യത്തിലെ അവസാന രംഗം വളരെ തൃപ്തിയായി തോന്നിയതാണെന്ന് എംടി നേരത്തെ പറ‍ഞ്ഞിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും കാണിക്കാന്‍ പറ്റില്ല. തല പോവും-എംടി പറയുന്നു. നിര്‍മാല്യം എടുത്തുകഴിഞ്ഞപ്പോല്‍ തന്നെ ഉള്ളിന്റെയുള്ളില്‍ അത് വലിയ അംഗീകാരം നേടുമെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

 പള്ളിവാളും കാല്‍ച്ചിലമ്പും

പള്ളിവാളും കാല്‍ച്ചിലമ്പും

1973ലാണ് എംടി പള്ളിവാളും കാല്‍ച്ചിലമ്പുമെന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി നിര്‍മാല്യം എന്ന സിനിമ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ കഥ,തിരക്കഥ,സംവിധാനം എന്നിവയെല്ലാം എംടിയാണ് നിര്‍വഹിച്ചത്. നിര്‍മാല്യം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ചിത്രത്തില്‍ വെളിച്ചപ്പാടായി അഭിനയിച്ച പിജെ ആന്റണിക്ക് മികച്ച നടനുളള അവാര്‍ഡും ലഭിച്ചിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സഹകരണ ബാങ്കുകളും ന്യൂജെന്‍ ആകുന്നു!ബില്ലടയ്ക്കാം,ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാം!!മൊബൈല്‍ വാലറ്റ് ഇതാ..കൂടുതല്‍ വായിക്കാന്‍

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ല; ബര്‍ത്ത് പൈലിങ് ഉദ്ഘാടനം ജൂണ്‍ ഒന്നിന്, സിഎജി റിപ്പോര്‍ട്ട്?കൂടുതല്‍ വായിക്കാന്‍

ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???കൂടുതല്‍ വായിക്കാന്‍

English summary
hindu leader kp sasikala against mt vasudevan nair's nirmalyam movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X