കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി ബാധിതര്‍ കൂടുന്നു; സൗജന്യ പ്രതിരോധ മരുന്ന് വിതരണം സ്തംഭനാവസ്ഥയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ എച്ച്‌ഐവ് ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. താലൂക്ക് ആശുപത്രികലില്‍ പ്രതിമാസം രണ്ട് മുതല്‍ നാല് വരെ എച്ച്‌ഐവി ബാധിതരെ സംസ്ഥാനത്ത് പുതുതായി കണ്ടെത്തുന്നതായാണ് കണക്കുകള്‍.

അതേസമയം രോഗികള്‍ കൂടുമ്പോഴും എച്ച്‌ഐവി പോസിറ്റീവ് ബാധികര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പ്രതിരോധ മരുന്ന് വിതരണം സ്തംഭനാവസ്ഥയിലാണ്. രോഗബാധിതരെന്ന് കണ്ടെത്തിയാല്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന എആര്‍ടി (ആന്റി റിട്രോ വൈറല്‍ തെറാപ്പി) മുഖേനയാണ് പ്രതിരോധ മരുന്നുകള്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.

HIV

മൂന്ന് മാസത്തോളമായി മരുന്നിന് കടുത്ത ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മരുന്നുകള്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങണമെങ്കില്‍ പ്രതിമാസം 12,000 രൂപ മുതല്‍ 18,000 രൂപ വരെ ചിലവുവരും.കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നാളുകളിലാണ് രോഗികള്‍ക്ക് കിട്ടുന്ന സൗജന്യ മരുന്നുകളുടെ വിതരണം അവതാളത്തിലായത്.

മരുന്ന് നിലച്ചതോടെ സംസ്ഥാനത്തെ 26000ത്തോളം വരുന്ന എച്ച്‌ഐവി ബാധിതര്‍ ദുരിതത്തിലായിരിക്കുകയാണ്. തുടര്‍ച്ചയായി രോഗികള്‍ കഴിക്കേണ്ടതായ മരുന്നുകള്‍ നിര്‍ത്തിയാല്‍ രോഗാവസ്ഥ കൂടുകയും രോഗിയുടെ നില വഷളാവുകയും ചെയ്യും. ഈ മരുന്നുകളുടെ വിതരണമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്.

നിരന്തരം ഏതെങ്കിലും രോഗികളുമായി വന്ന് ഡോക്ടറെ കാണുന്നവര്‍ ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ നിര്‍ദേശിക്കമ്പോള്‍ നടത്തുന്ന സാധാരണ രക്ത പരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തുന്നത്. സാധാരണ പരിശോധനയില്‍ എന്തെങ്കിലും അസാധാരണത്വം കാണുമ്പോള്‍ മാത്രമാണ് കൂടുതല്‍ പരിശോധന നടത്തുന്നതും ഫലം ഉറപ്പിക്കുന്നതും.

ജില്ലയില്‍ മാസം തോറും 12 മുതല്‍ 15 വരെ പുതിയ കേസുകള്‍ കണ്ടെത്തുന്നുണ്ട്. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റൂര്‍ താലൂക്കിലാണ് കൂടുതല്‍ എച്ച്‌ഐവി ബാധിതരുള്ളത്. കോഴിക്കോട് എറണാകുളം ജില്ലകള്‍ പാലക്കാടിന്റെ പിന്നില്‍ വരുന്നുണ്ട്. എച്ച്‌ഐവി ബാധ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അവിഹിത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടിന്നവരിലാണ്.

കേരളത്തില്‍ 82 ശതമാനം പേര്‍ ഈ വിധത്തില്‍ ഉള്ളവരാണ്. എട്ട് ശതമാനം പേര്‍ ഇഞ്ചക്ഷന്‍, മയക്ക് മരുന്ന് ഉപയോഗം കാരണം രോഗബാധിതരായവരാണ്. അമ്മയ്ല്‍ നിന്ന് കുഞ്ഞിലേക്ക് എഴ് ശതമാനവും രക്തത്തിലൂടെ ഒരു ശതമാനം പേര്‍ക്കും സ്വവര്‍ഗ രതിയിലൂടെ രണ്ട് ശതമാനം പേര്‍ക്കും എച്ച്‌ഐവി പകരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

84 ശതമാനവും എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 25 മുതല്‍ 49 വയസ്സ് വരെ ഉള്ളവരിലാണ്. എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൂടുതലും പുരുഷന്‍മാരിലാണ്. പുതിയ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ സംസ്ഥാനത്ത് എച്ച്‌ഐവി പോസിറ്റീവ് ബാധിതര്‍ എയ്ഡ്‌സ് രോഗികളായി മാറുന്ന അവസ്ഥ സംജാതമാകുും.

English summary
HIV patients increasing in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X