കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കൂടുന്നു; എല്ലാത്തിനും കാരണം ലഹരി, കേട്ടാൽ ഞെട്ടും!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് കുത്തിവെക്കുന്നവരിൽ എച്ച്ഐവി ബാധിതരും കൂടുന്നുവെന്ന് റിപ്പോർട്ട്. സിറിഞ്ചിലൂടെയാണ് രോഗം പടരുന്നത്. പ്രായപൂർത്തിയാകാത്തവരും ഇതിന് ഇരയാകുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലഹരി മരുന്ന് കുത്തിവെക്കുന്നവരിൽ ഇപ്പോൾ 31 പേർ എച്ച്ഐവി ബാധിതരാണെന്നാണ് കണക്ക്. അതിൽ 12 പേരും പ്രായ പൂർത്തിയാകാത്തവരാണെന്ന് മനോരമ റിപ്പോട്ട് ചെയ്യുന്നു.

എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആറ് ഐഡിയു പദ്ധതികളിൽ 3,300 ലഹരി ഉപയോഗക്താക്കളെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മനോരമ ചൂണ്ടിക്കാട്ടുന്നു. ഹൈപ്പറൈറ്റിസ് ബാധിച്ചവരുടെ എണ്ണവും ഇപ്രകാരം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് എക്സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

syringe

എച്ച്ഐവി ബാധിതരിൽ 10% പേർക്കു ലഹരി കുത്തി വച്ചതിലൂടെയാണു രോഗം പകർന്നത് എന്നാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ മാത്രം ഇങ്ങനെ 11 പേരുണ്ട് എന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ അഞ്ച് പേരും വിദ്യാർത്ഥികളാണെന്നുംസംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതി ഓഫീസുകളിൽ നിന്ന് അറിയുന്നു.

English summary
HIV spreading through syringe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X