കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി ആശുപത്രികളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത്. രോഗികള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും ഇതു ബാധകമാണ്. രോഗികളെ പരിശോധിക്കുന്ന വേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആശുപത്രികളിലെ രോഗികളും അവര്‍ക്ക് കൂട്ടിരിക്കുന്നവരും മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് അയച്ചുകൊടുക്കുകയാണുണ്ടായത്.

mobile

ഡോക്ടര്‍മാരുടെ അമിത ഫോണ്‍ വിളിയും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെ ഫോണ്‍ വിളിയും രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പരാതി വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍പ്പോലും ഡോക്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ആദ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പരിശോധനാമുറികള്‍, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഫോണ്‍ നിശബ്ദമാക്കിവയ്ക്കുകയോ ചെയ്യണമെന്നാണ് പറയുന്നത്.

English summary
ban for mobile phone use at hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X