കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനൊപ്പം വീട്ടമ്മ നാടുവിട്ടത് രണ്ട് കുട്ടികള്‍ക്കൊപ്പം; ഒടുവില്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയേയും രണ്ട് കുട്ടികളേയും ആന്ധ്രയില്‍ കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം സ്വദേശിനിയാണ് വീട്ടമ്മ.

സ്വര്‍ണവില കുത്തനെ കൂടി... ഇപ്പോഴിതാ ഇടിയുന്നു; മഞ്ഞലോഹത്തിന്റെ ഗതിനിര്‍ണയംസ്വര്‍ണവില കുത്തനെ കൂടി... ഇപ്പോഴിതാ ഇടിയുന്നു; മഞ്ഞലോഹത്തിന്റെ ഗതിനിര്‍ണയം

ആർഎസ്എസ് പരിപാടിയിൽ സിപിഎം എംഎൽഎ....!!! ഞെട്ടിത്തരിച്ച് സിപിഎം...!!! കാൽക്കീഴിലെ മണ്ണൊലിക്കുന്നു...!ആർഎസ്എസ് പരിപാടിയിൽ സിപിഎം എംഎൽഎ....!!! ഞെട്ടിത്തരിച്ച് സിപിഎം...!!! കാൽക്കീഴിലെ മണ്ണൊലിക്കുന്നു...!

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ ആ അന്വേഷണം എത്തി നിന്നത് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ ആയിരുന്നു.

മഞ്ജു വാര്യരുടേയും ബീനാ പോളിന്റേയും തന്ത്രം പാളുന്നു, വനിതാ സംഘടന ത്രിശങ്കുവില്‍ !!

പക്ഷേ, ആന്ധ്രയിലെത്തിയ വീട്ടമ്മ തിരിച്ചെത്താന്‍ സന്നദ്ധയായിരുന്നില്ല. പിന്നീട് സംഭവിച്ചത് ഇതാണ്.

കാണാതായത്?

ഏപ്രില്‍ 28 ന് ആയിരുന്നു തൊടുപഴയിലെ വണ്ണപ്പുറത്ത് നിന്ന് യുവതിയെ കാണാതായത്. കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

പോലീസില്‍ പരാതി

ഭാര്യയേയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കാളിയാര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

നാടുവിട്ടത് കാമുകനൊപ്പം

വീട്ടമ്മ നാടുവിട്ടത് കാമുകനൊപ്പം ആണെന്ന സൂചന ആദ്യമേ ലഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ യുവാവിനൊപ്പം ആയിരുന്നു ഇത്.

പരിചയം ജോലിക്കിടെ

തൊടുപുഴയില്‍ ആയിരുന്നു യുവതി ജോലി ചെയ്തിരുന്നത്. അവിടെ വച്ചാണ് കൊല്ലം സ്വദേശിയെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി വളരുകയായിരുന്നു.

നാടു വിട്ടതില്‍ അന്വേഷണം

പല വഴിയില്‍ പോലീസ് വീട്ടമ്മയ്ക്ക് വേണ്ടിയുള്ള അന്വേഷം നടത്തിയിരുന്നു. ഒടുവില്‍ എടിഎം കാര്‍ഡിന്റെ ഉപയോഗമാണ് സ്ഥലം കണ്ടെത്താന്‍ സഹായിച്ചത്.

എടിഎം കാര്‍ഡിനെ പിന്തുടര്‍ന്നപ്പോള്‍

വിവിധ സ്ഥലങ്ങളില്‍ വച്ച് എംടിഎം കാര്‍ഡ് ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഏറ്റവും ഒടുവിലാണ് ഇവര്‍ ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ ഉണ്ട് എന്ന് കണ്ടെത്തിയത്.

പോലീസ് അങ്ങോട്ട് തിരിച്ചു

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ആന്ധ്രയിലേക്ക് തിരിച്ചത്. അവിടെ വച്ച് വീട്ടമ്മയേയും രണ്ട് കുട്ടികളേയും കാമുകമനൊപ്പം കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവ് വേണ്ട...

തനിക്ക് ഭര്‍ത്താവിനെ വേണ്ട, കാമുകനൊപ്പം ജീവിച്ചാല്‍ മതി എന്നായിരുന്നു യുവതിയുടെ പക്ഷം. പക്ഷേ പോലീസ് സംഘം ഇവരെ തിരിച്ച് കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായ യുവതി

പ്രായപൂര്‍ത്തിയായ യുവതിയ്ക്ക് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.

കുട്ടികള്‍ പിതാവിനൊപ്പം

എട്ടും അഞ്ചും പ്രായമുള്ള കുട്ടികളുമായിട്ടായിരുന്നു യുവതി കാമുകനൊപ്പം നാടുവിട്ടത്. കുട്ടികളെ ഒടുവില്‍ പിതാവിന്റെ കൂടെ വിടുകയായിരുന്നു.

English summary
House Wife eloped with lover taking two children along with her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X