കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു; കാമുകനും സുഹൃത്തും പിടിയില്‍

കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 11.30 ഓടെ കാറില്‍ വച്ച് സാലുവിനെ കൊലപ്പെടുത്തിയ ശേഷം കുമളിക്ക് സമീപം തമിഴിനാട് അതിര്‍ത്തിയായ ഇരച്ചില്‍പ്പാലത്ത് പുഴയില്‍ തള്ളിയെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

അടിമാലി: വീട്ടമ്മയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കാമുകനും സുഹൃത്തും അറസ്റ്റില്‍. ഒരു മാസത്തിന് ശേഷമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുനിയറ തിങ്കള്‍ക്കാട് പൊന്നിടുത്തുംപാറയില്‍ ബാബുലിന്റെ ഭാഗ്യ സാലു(42)വിനെയാണ് കാണാതായത്. വീട്ടമ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായും സൂചനയുണ്ട്.

കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 11.30 ഓടെ കാറില്‍ വച്ച് സാലുവിനെ കൊലപ്പെടുത്തിയ ശേഷം കുമളിക്ക് സമീപം തമിഴിനാട് അതിര്‍ത്തിയായ ഇരച്ചില്‍പ്പാലത്ത് പുഴയില്‍ തള്ളിയെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചെന്നാണ് വിവരം. ഉപ്പുതറ കരുന്തരുവി എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരനായ പാസ്റ്റര്‍ സലിന്‍(42), തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസ് എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

 പ്രതികള്‍ പിടിയിലായി

പ്രതികള്‍ പിടിയിലായി

നവംബര്‍ മൂന്നുമുതല്‍ സാലുവിനെ കണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ബാബു വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 കൊലപാതകം

കൊലപാതകം

മൂന്ന് വര്‍ഷമായി സലിനും സാലുവും പ്രണയത്തിലായിരുന്നു. സലിനില്‍ നിന്നും രണ്ട് ലക്ഷം രൂപ സാലും വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് സൂചന.

 ഉത്തമപാളയം

ഉത്തമപാളയം

നവംബര്‍ ഒന്നിന് തമിഴ്‌നാട് ഉത്തമപാളയത്തില്‍ വച്ച് സലിന്‍ ജെയിംസുമായി ചേര്‍ന്ന് കൊലപാതകം പ്ലാന്‍ചെയ്യുകയായിരുന്നു.

 സൂചന

സൂചന

കാണാതായെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് സാലുവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്.

 മൊഴി

മൊഴി

പ്രതികളുടെ മൊഴിപ്രകാരം സംഭവ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹം പോലീസിന് കണ്ടെടുക്കാനായിട്ടില്ല.

English summary
Housewife murdered at Adimali; Two persons were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X