കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് വില കൂട്ടിയതിന് എന്തിനാ സമരം... ഇത് പോരെ? കണ്ട് നോക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ പെട്രോള്‍-ഡീസല്‍ വില കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇത് എന്ത് ഭാവിച്ചാണെന്ന് മോദിഭക്തര്‍ പോലും ചോദിച്ച് തുടങ്ങി. ഇനി ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ചിലര്‍ ഇറങ്ങുമോ എന്നാണ് മറ്റ് ചിലരുടെ ഭയം.

എന്നാല്‍ പെട്രോള്‍ വില കൂട്ടിയതിനെതിരെ സമരം ചെയ്തിട്ട് എപ്പോഴെങ്കിലും സര്‍ക്കാരുകള്‍ വില കുറച്ചിട്ടുണ്ടോ? ഹര്‍ത്താല്‍ നടത്തിയാലും ബന്ദ് നടത്തിയാലും വില കുറയുമോ... അപ്പോള്‍ പിന്നെ എന്തിനാണ് ഇങ്ങനെയുള്ള പരിപാടികള്‍ നടത്തുന്നത്.

എന്ന് വച്ച് നിശ്ബദരായി ഇരിയ്ക്കണം എന്നല്ല കെട്ടോ പറയുന്നത്. ചില സമയങ്ങളില്‍ പരിഹാസമാണ് ഏറ്റവും വലിയ പ്രതിഷേധം. മോദി പണ്ട് പറഞ്ഞതും ഇപ്പോള്‍ ചെയ്യുന്നതും ഒക്കെ ആക്ഷേപഹാസ്യമായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിയ്ക്കുമ്പോള്‍ അതിലും വലിയ പ്രതിഷേധ സമരം എന്താണ്?

മുതലാളി മറന്നതാ

മുതലാളി മറന്നതാ

പഞ്ചാബി ഹൗസില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് പണികൊടുക്കുന്ന ഹരിശ്രീ അശോകനെ പോലെയാണ് ഇപ്പോള്‍ മോദിയുടെ പഴയ ട്വീറ്റുകള്‍.

ചെയ്ഞ്ച് വേണമത്രെ

ചെയ്ഞ്ച് വേണമത്രെ

ഒരു മാറ്റം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പെട്രോള്‍ വിലയുടെ കാര്യത്തില്‍ സ്ഥിതി ഇങ്ങനെയാണെങ്കില്‍ മന്‍മോഹന്‍ സിംഗ് ചിന്തിയ്ക്കുന്നത് ഇങ്ങനെയാവും.

പെട്രോളും ഡീസലും

പെട്രോളും ഡീസലും

ഡീസല്‍ വില കൂടിക്കൂടി ഒടുവില്‍ പെട്രോളിനൊപ്പമാകും എന്നാണ് തോന്നുന്നത്.

അപ്പോള്‍ ആരാണ് ജോസ് പ്രകാശ്

അപ്പോള്‍ ആരാണ് ജോസ് പ്രകാശ്

ഇതിലും വലിയ പരിഹാസം വേറെ വേണ്ട അല്ലേ...!!!

മിണ്ടരുത്

മിണ്ടരുത്

മോദിയിപ്പോള്‍ വിദേശ യാത്രയിലാണല്ലോ. അതിന്റെ പേരില്‍ അദ്ദേഹം ഏറെ പരിഹാസങ്ങള്‍ നേരിടുന്നുണ്ട്. സന്ദേശത്തിലെ ഈ സീന്‍ ഓര്‍മ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

അങ്കമാലിയിലെ അമ്മാവന്റെ ട്വീറ്റ്

അങ്കമാലിയിലെ അമ്മാവന്റെ ട്വീറ്റ്

നേപ്പാള്‍ ഭൂകമ്പം മോദിയുടെ ട്വീറ്റിലൂടെയാണ് നേപ്പാള്‍ പ്രധാനമന്ത്രി അറിഞ്ഞത് എന്ന വാര്‍ത്ത ഒന്ന് ഓര്‍ത്ത് ചിരിച്ചാല്‍ മതി.

ഞെട്ടൂല്ല

ഞെട്ടൂല്ല

പെട്രോള്‍വില കൂട്ടിയത് ഇപ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകകുന്നില്ലത്രെ. കാരണം എപ്പോഴും ഞെട്ടാന്‍ പറ്റില്ലല്ലോ.

അതിപ്പോള്‍ ഓരോ കീഴ് വഴക്കങ്ങളാകുമ്പോ

അതിപ്പോള്‍ ഓരോ കീഴ് വഴക്കങ്ങളാകുമ്പോ

എണ്ണക്കമ്പനികള്‍ ചോദിയ്ക്കുന്നു സര്‍ക്കാര്‍ സമ്മതിയ്ക്കുന്നു... ഇതാണോ കീഴ് വഴക്കം.

സരോജ് കുമാര്‍

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിലെ ഈ രംഗം ഒന്ന് മാറ്റിപ്പിടിച്ച് നോക്കൂ

English summary
How Social Media reacted to Petrol, Diesel price hike...? It was better that a Hartal or Bandh. The social media reactions make more sense of protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X