കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതിനും ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ മാനസീകമായി പീഡിപ്പിച്ചതിനുമാണ് കേസ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കെതിരെയും കേസുണ്ട്.

  • By Jince K Benny
Google Oneindia Malayalam News

തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Lakshmi Nair

തൊടപുഴയില്‍ നടന്ന സിറ്റിംഗില്‍ സംസ്ഥാന മനുഷ്യാവകാ കമ്മീഷനംഗം പി മോഹന്‍ദാസാണ് കേസ് എടുത്തത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. രണ്ടാഴ്ചയായി ലോ കോളേജില്‍ തുടരുന്ന സമരം പരിഹരിക്കാത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. അഭിഭാഷകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കശുടേയും ഭാഗത്ത് നിന്നും ലോ അക്കദമിക്കെതിരെ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ലക്ഷ്മി നായര്‍ രംഗത്തെത്തിയിരുന്നു. കോളേജില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച അവര്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണിതെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചിരുന്നു.

English summary
Human Right Commission charge case against Law Accadamy Principal Lakashmi Nair. They charged case against public education director too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X