കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അവിഹിതം: പരാതിയുമായി ഭര്‍ത്താവ്

Google Oneindia Malayalam News

ആലപ്പുഴ: സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ അഭിഭാഷകനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി. ഇയാള്‍ക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ആലപ്പുഴ സ്വദേശി പരാതിയില്‍ പറയുന്നത്. ഇയാളുടെ ഭാര്യ പഞ്ചായത്ത് പ്രസിഡണ്ടാണ്. ആഭ്യന്തര മന്ത്രിക്ക് പുറമേ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

സി പി എം ലോക്കല്‍ സെക്രട്ടറി അഭിഭാഷകന്‍ കൂടിയാണ്. ഇയാള്‍ക്ക് വര്‍ഷങ്ങളായി പഞ്ചായത്ത് പ്രസിഡന്റുമായി അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചാണ് ഇവര്‍ പഞ്ചായത്ത് പ്രസിഡണ്ടായത്. ഇവരുടെ അവിഹിത ബന്ധം നേരില്‍ കണ്ടതോടെ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യ പിണങ്ങിപ്പോകുകയായിരുന്നത്രെ.

cpm

പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്ത്താവ് വിദേശത്ത് ജോലിക്കാരനായിരുന്നു. 2009ലാണ് ഇയാള്‍ വിദേശത്ത് ജോലിക്ക് പോയത്. ഓട്ടോ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാള്‍. വിദേശത്ത് താന്‍ സമ്പാദിച്ച പണവും ഓട്ടോറിക്ഷയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇരുവരും ചേര്‍ന്ന് ധൂര്‍ത്തടിച്ചു എന്നും ഇയാള്‍ പരാതിപ്പെടുന്നു. ഈ ബന്ധം കാരണമാത്രേ ഇയാള്‍ താന്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.

English summary
Husband of Panchayat president files comaplint against CPM local secretary in Aleppy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X