കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴക്ക് പിന്നില്‍ മുഖ്യമന്ത്രിയല്ലെന്ന് മാണി, പിന്നെ ആര്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെഎം മാണി. എന്നാല്‍ ഇതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് കരുതുന്നില്ലെന്നും കെഎം മാണി വിശദീകരിച്ചു.

തന്നേയും കേരള കോണ്‍ഗ്രസ് എമ്മിനേയും നിര്‍വ്വീര്യമാക്കാനാണ് ശ്രമമാണെങ്കില്‍ അത് നടപ്പില്ല. ഒരു പൈസ പോലും ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും കെഎം മാണി പറയുന്നു. ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞെങ്കിലും, വേറെ ആരായിരിക്കും എന്ന് കെഎം മാണി വ്യക്തമാക്കിയിട്ടില്ല.

KM Mani

ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ആക്ഷേപം ഉന്നയിച്ചത് കേരള കോണ്‍ഗ്‌സ് എം വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജ് ആയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം എന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശില്‍ നിന്ന് കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. ബിജു രമേശ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് തവണയായി കെഎം മാണിയുടെ വീട്ടില്‍ വച്ചാണ് പണം കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

കെഎം മാണി മാത്രമല്ല, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ബാര്‍ വിഷയത്തില്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. കെഎം മാണിയുടെ പേര് മാത്രം ഇപ്പോള്‍ ബിജു രമേശ് വെളിപ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം.

English summary
I don't think Oommen Chandy is not behind the bribe controversy: KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X