കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തെറ്റ് ചെയ്താലും വിമര്‍ശിക്കണമെന്ന് ബിജെപി നേതാവ്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റ് ചെയ്താലും വിമര്‍ശിക്കണം. അതാണ് ജനാധിപത്യം- ഇത് പറഞ്ഞത് ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവാണ്.

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനും ആയ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇപ്രകാരം പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റ് ചെയ്താല്‍ അതിനേയും വിമര്‍ശിക്കണം, അതാണ് ജനാധിപത്യമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Sreedharan Pillai

നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിക്കുന്നു എന്നും അവഗണിക്കുന്നു എന്നും ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെയുള്ള പരോക്ഷ പ്രതികരണമായാണ് ഇതിനെ വിലയിരുത്തുന്നത്. വിമര്‍ശിക്കാന്‍ ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ബിജെപി സംസ്ഥാന സമിതിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ഫല ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബഹിഷ്‌കരണ നടപടിയില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് തന്നെ എതിര്‍പ്പുണ്ടെന്ന സൂചനയാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം വ്യക്തമാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് സംഘത്തെ ഇറക്കി വിടുന്നതിലേക്ക് വരെ ബഹിഷ്‌കരണം എത്തിയിരുന്നു.

English summary
If Narendra Modi commits a mistake, should be questioned in democracy: Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X