കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയ്ക്ക് കോപ്പിയടിച്ചു, തൃശ്ശൂര്‍ ഐജി പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശ്ശൂര്‍ ഐജി ടിജെ ജോസിനെ ഇന്‍വിജിലേറ്റര്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. എല്‍എല്‍എം പരീക്ഷയ്ക്ക് തുണ്ടു കടലാസ് വച്ച് പകര്‍ത്തിയെഴുതിയതിനാണ് ഐജിയെ പിടികൂടിയത്. തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അനുവദിയ്ക്കാതെ ഐജിയെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോപ്പിയടിച്ചെന്ന ആരോപണം ഐജി നിഷേധിച്ചു. സംഭവത്തെപ്പറ്റി ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി അന്വേഷിയ്ക്കും

കളമശ്ശേരി സെന്റ് പോള്‍സ് കൊളെജിലാണ് കോപ്പിയടിച്ചതിന് ഐജിയെ പിടികൂടിയത്. പരീക്ഷഹാളില്‍ ഉണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ക്ക് ഐജിയെ തിരിച്ചറിയില്ലായിരുന്നു. സിവില്‍ വേഷത്തിലായതിനാലാണ് തിരിച്ചറിയാകനാകാത്തത്. എന്നാല്‍ പരീക്ഷഹാളില്‍ ഉണ്ടായിരുന്ന മറ്റ് പരീക്ഷാര്‍ഥികളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

TJ Jose

കോപ്പിയടി വിവരം കൊളെജ് അധികൃതര്‍ സര്‍വകലാശാല അധികൃതരെ അറിയിക്കും. ഐജിയെ ഡി ബാര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും അധികൃതര്‍. അതേ സമയം താന്‍ പരീക്ഷ എഴുതിയെന്നും കോപ്പിയടിച്ചതിന് പുറത്താക്കിയിട്ടില്ലെന്നും വാദിയ്ക്കുകയാണ് ഐജി. ഐജിയില്‍ നിന്നും തുണ്ട് പേപ്പറുകള്‍ കണ്ടെടുത്തെങ്കിലും ഇവ കൈമാറാന്‍ അദ്ദേഹം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഐജി ഭരണപക്ഷത്തിലെ സ്വാധീന മൂലമാണ് രക്ഷപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

English summary
IG Caught for malpractice in Examination at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X