കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം ക്ലാസ് മലയാള പാഠപുസ്തകത്തില്‍ എഴുത്തുകാരിയുടെ ചിത്രം മാറി

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: ഓണപ്പരീക്ഷ എത്താറായി എന്നിട്ടും പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ് വീണ്ടും പ്രതിക്കൂട്ടില്‍. എട്ടാം ക്ലാസ് മലയാള പാഠപുസ്തകത്തില്‍ എഴുത്തുകാരിയുടെ ചിത്രം മാറി അച്ചടിച്ചതാണ് പുതിയ വിവാദം.

ഇതിനോടകം പുസ്തകത്തിന്റെ നാല് ലക്ഷം കോപ്പികള്‍ അച്ചടിച്ചു കഴിഞ്ഞു. അതിനിടെയാണ് എഴുത്തുകാരിയുടെ ചിത്രം മാറി അച്ചടിച്ചു വന്നിരിക്കുന്നത്.പ്രസിദ്ധ എഴുത്തുകാരി പ്രിയ എ.എസിന്റെ ഫോട്ടോയാണ് മാറിപ്പോയത്. ഇംഗ്ലീഷ് ഭാഷയിലെ എഴുത്തുകാരി പ്രിയയുടെ ചിത്രമാണ് പകരം നല്‍കിയിരിക്കുന്നത്.

students

പാഠപുസ്തകത്തിലെ 59ാമത്തെ പേജില്‍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന തലക്കെട്ടിലുള്ള പാഠഭാഗത്താണ് പിഴവ് സംഭവിച്ചത്. പ്രിയ എ.എസ് ,എം.ടി. വാസുദേവന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരിഎന്നിവരുടെ ഫോട്ടോകളാണ് നല്‍കിയിരിക്കുന്നത്.

ഇന്റര്‍നെറ്റില്‍ നിന്നും ചിത്രമെടുത്തപ്പോള്‍ സംഭവിച്ച പിഴവാണിതെന്നാണ് സൂചന. എസ്‌സിഇആര്‍ടി ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.വിഷയം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
text book controversy eight standard textbook author image is wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X