കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനാവിമാനം കാണാതായിട്ട് ഒരാഴ്ച; വിദേശ സഹായം തേടുന്നു...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: വ്യോമ സേനയുടെ എഎന്‍ 32 എന്ന വിമാനം കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു. നാവികസേനയും വ്യോമസേനയും തിരച്ചില്‍ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ അപ്രത്യക്ഷമായ വിമാനം കണ്ടെത്താനാവാതെ ഇന്ത്യന്‍ നാവികസേനയും വ്യോമസേനയും തിരച്ചില്‍ തുടരുകയാണ്.

ഉള്‍കടലില്‍ നിന്ന് കഴിഞ്ഞ ദിവസം വിമാനത്തിന്റേതെന്ന് കരുതുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതല്ലെന്ന് സ്ഥീരികരിച്ചു. പ്രതികൂലകാലാവസ്ഥയില്‍ തിരച്ചില്‍ തുടരാനാവാതെ പ്രസന്ധിയിലായിരിക്കുകയാണ് അധികൃതര്‍.

വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തുവിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

AN 32

കൂടുതല്‍ ആഴങ്ങളിലേക്ക് പരിശോധന നടത്താനുള്ള സാങ്കേതിക സംവിധാനം ഇന്ത്യയ്ക്കില്ല. അതുകൊണ്ട് ആഴക്കടലില്‍ തിരച്ചില്‍ നടത്താനായി വിദേശ സഹായം തേടാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നോര്‍വയുടേയോ മറ്റേതെങ്കിലും രാജ്യത്തിന്റേയോ സഹായം തേടാനാണ് തീരുമാനം.

ജൂലയ് 22ന് രാവിലെ 8.30ന് ആണ് രണ്ട് മലയാളികളുള്‍പ്പെടെ 29 യാത്രക്കാരുമായി വിമാനം ചെന്നൈ താമ്പരത്ത് നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് അല്‍പ്പ സമയത്തിനുള്ളില്‍ റഡാറുമായുള്ള ബന്ധം വേര്‍പ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ റൂട്ട് മാറ്റട്ടേയെന്ന് കാണാതാവുന്നതിന് തൊട്ട് മുമ്പ് സന്ദേശം ലഭിച്ചെന്നാണ് വ്യോമസേന അധികൃതര്‍ പറയുന്നത്.

കാലാവസ്ഥമോശമായതോടെ വിമാനം അപകടത്തില്‍പ്പെട്ടതായാണ് വിലയിരുത്തല്‍. ആഴക്കടല്‍ പരിശോധനയ്ക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ ആഴക്കടല്‍ ഗവേഷണ കപ്പലായ സാഗര്‍ നിധിയുടെ സഹായം ഉണ്ടെങ്കിലും കൂടുതല്‍ ആഴത്തിലേക്ക് പരിശോധന നടത്താനാകുന്നില്ല. അതുകൊണ്ട് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ വിദേശ സഹായം കൂടിയേ തീരൂ.

18 വിമാനങ്ങളും 14 കപ്പലുകളും നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പലപ്പോഴും മോശം കാലാവസ്ഥ ആഴക്കടല്‍തിരച്ചിലിനെ തടസപ്പെടുത്തുന്നുണ്ട്.

Read More:കെഎസ്ആര്‍ടിസിയില്‍ ഇനി 'പൈസ' കൊടുക്കാതേയും യാത്ര ചെയ്യാം

English summary
India seek foreign help to find Indian Air force AN- 32 plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X