കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ഭീകരാക്രമണം നടത്തിയ സുബഹാനിയുടെ സുഹൃത്തുക്കള്‍... കേരളത്തിലെ ഐസിസ് ഞെട്ടിപ്പിക്കുന്നു

പാരീസ് ഭീകരാക്രമണം നടത്തിയവരുമായി സുബഹാനിക്ക് പരിചയമുണ്ടെന്നാണ് മൊഴി

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ഐസിസ് വേരുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ ഭീകരമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായ സുബഹാനിയ്ക്ക് പാരീസ് ഭീകരാക്രമണം നടത്തിയ ഭീകരരെ പരിചയം ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

കേരളത്തില്‍ നിന്ന് യുവാക്കളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ആളാണ് സുബഹാനി. കേരളത്തില്‍ അന്‍സാറുള്‍ ഖിലാഫ എന്ന പേരില്‍ ഐസിസ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് നേതൃത്വം വഹിച്ചതും സുബഹാനി തന്നെ.

ഇറാഖില്‍ വച്ചാണ് സുബഹാനി പാരീസ് ഭീകരാക്രമണം നടത്തിയ ഭീകരരെ പരിചയപ്പെട്ടത്. സുബഹാനി കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം ആയിരുന്നു പാരീസ് ഭീകരാക്രമണം നടന്നത്.

 ഭീകരാക്രമണം

ഭീകരാക്രമണം

2015 നവംബര്‍ മാസത്തിലായിരുന്നു പാരീസില്‍ ഭീകരാക്രമണം നടന്നത്. 130 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ട് പേരെ സുബഹാനിക്ക് അറിയാമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

എവിടെവച്ച്

എവിടെവച്ച്

ഇറാഖില്‍ വച്ചാണ് സുബഹാനി ഇവരെ പരിചയപ്പെട്ടത്. സലാഹ് അബ്ദുസലാം, അബ്ദള്‍ ഹമാദി അബാ ഔദ് എന്നിവരാണ് അവര്‍.

 തിരിച്ചെത്തിയപ്പോള്‍

തിരിച്ചെത്തിയപ്പോള്‍

ഇറാഖില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നവംബറോടെയാണ് സുബഹാനി കേരളത്തില്‍ തിരിച്ചെത്തിയത്. അതിന് ശേഷമാണ് പാരീസ് ഭീകരാക്രമണം നടന്നത്. മാധ്യമ വാര്‍ത്തകളിലൂൂടെയാണ് ഭീകരരെ തിരച്ചറിഞ്ഞതെന്നും സുബഹാനി മൊഴി നല്‍കിയിട്ടുണ്ടത്രെ.

 തീര്‍ത്ഥയാത്ര

തീര്‍ത്ഥയാത്ര

പുണ്യനഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ എന്ന് പറഞ്ഞാണ് 2015 ഏപ്രില്‍ മാസത്തില്‍ സുബഹാനി രാജ്യം വിട്ടത്. ചെന്നൈയില്‍ നിന്ന് തുര്‍ക്കിയിലേക്കായിരുന്നു ആദ്യ യാത്ര. അവിടെ നിന്ന് ഇസ്താംബുള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ വഴി ഇറാഖിലെത്തുകയായിരുന്നു.

 ഭീകര കാഴ്ചകള്‍

ഭീകര കാഴ്ചകള്‍

ഐസിസിന് വേണ്ടി ജിഹാദില്‍ ഏര്‍പ്പെട്ടിരുന്നു സുബഹാനി. മൊസ്യൂളില്‍ യുദ്ധത്തിനിടെ രണ്ട് പേര്‍ കത്തിയെരിയുന്നത് കണ്ടതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഇതിന്റെ പേരില്‍ സുബഹാനിയെ ഐസിസ് തടവിലിടുകയും ചെയ്തു.

 റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

എന്നാല്‍ പിന്നീട് കേരളത്തില്‍ തിരിച്ചെത്തി റിക്രൂട്ട്‌മെന്റ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. അതിന് ശേഷമായിരുന്നു ഇയാളുടെ തിരിച്ചെത്തല്‍.

English summary
Indian ISIS oprerative Subahani Haja knew Paris bombing accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X