കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദായത്തിന്റെ ഭീഷണി; മിസ്റ്റര്‍ ഗേ മത്സരത്തില്‍ പങ്കെടുക്കേണ്ട മലയാളിയെ കാണാതായി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മിസ്റ്റര്‍ ഗേ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കകയായിരുന്ന മലയാളി യുവാവിനെയും കുടുംബത്തെയും കാണാതായി. മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇരുപത്തിയെട്ടുകാരനായ താഹിറിനെയും കുടുംബത്തെയും കോട്ടയത്തെയും കൊച്ചിയിലേയും വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 2015ലെ മിസ്റ്റര്‍ ഗേ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കേണ്ടിയിരുന്നത് താഹിര്‍ ആയിരുന്നു. ഞായറാഴ്ച താഹിര്‍ മുംബൈയിലെത്തേണ്ടതായിരുന്നെങ്കിലും എത്താത്തില്‍ ആശങ്കയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗിയായതിനാല്‍ താഹിറിനും കുടുംബത്തിനും പ്രദേശത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ സമുദായത്തില്‍ നിന്നും ഭീഷണിയുണ്ടായതായും പറയുന്നു.

kochi-map

താഹിറിനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹത്തെ സുഹൃത്ത് ജിജോ കുര്യാക്കോസ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് താഹിര്‍ ഫേസ്ബുക്കിലിട്ടിരുന്ന പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്. ഇവരുടെ കുടുംബത്തിന്റെ അപ്രതീക്ഷിത തിരോധാനം അന്വേഷിക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.

അറിയപ്പെടുന്ന മോഡലായ താഹിര്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. താഹിറിന്റെ സ്വവര്‍ഗാനുരാഗം അറിഞ്ഞ വീട്ടുകാര്‍ അതില്‍ നിന്നും വിലക്കിയിരുന്നില്ല. താഹിറിന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും ലീഗ് നേതാവുമായ എം കെ മുനീര്‍ പറഞ്ഞതായി ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

English summary
Indian Mr Gay World entrant pulls out after threats to family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X