കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം ഹസന്‍ കെപിസിസി താല്‍ക്കാലിക അധ്യക്ഷന്‍; ഉമ്മന്‍ ചാണ്ടിക്ക് അംഗീകാരം, സ്ഥിരാധ്യക്ഷന്‍ വൈകും

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കുമെന്ന് ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വിഎം സുധീരന്‍ രാജിവച്ച ഒഴിവില്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന് കൈമാറി. ഹൈക്കമാന്റ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെയാണ് ഹസന് ചുമതലയുള്ളത്. താല്‍ക്കാലിക പ്രസിഡന്റിനെ നിയമിച്ചതിലൂടെ സ്ഥിരം പ്രസിഡന്റ് വൈകിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കഴിഞ്ഞ 10നാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുധീരന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഹസനെ താല്‍ക്കാലിക അധ്യക്ഷനാക്കണമെന്ന് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശത്തിനാണ് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ് ഹസന്‍.

 ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിച്ചു

ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി ഇടഞ്ഞുനിന്നിരുന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഹൈക്കമാന്റിന് ഉണ്ടെന്ന് കരുതുന്നു. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിക്കാന്‍ കാരണം. അമേരിക്കയില്‍ ചികില്‍സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം ഉണ്ടായത്.

ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹസന്‍

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കുമെന്ന് ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. താല്‍ക്കാലികമായ ചുമതലയാണ് ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അധ്യക്ഷന്റെ കസേരയില്‍ ഇരിക്കുന്നിടത്തോളം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ശ്രമിക്കും. എല്ലാ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് മുന്നോട്ട് പോവുമെന്നും ഹസന്‍ പറഞ്ഞു.

സ്ഥിരം അധ്യക്ഷന്‍ വൈകും

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന നടപടികള്‍ മുന്നോട്ടുപോവുന്നതിനിടെയാണ് താല്‍ക്കാലിക അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. മലപ്പുറം തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിക്ക് അധ്യക്ഷനുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അധ്യക്ഷരാക്കേണ്ടവരുടെ സാധ്യതാ പട്ടിക എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു.

വാസ്‌നിക്കിന്റെ പട്ടികയില്‍ അഞ്ചുപേര്‍

മുകുള്‍ വാസ്‌നിക് കൈമാറിയ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി ഉപാധ്യക്ഷന്‍മാരായ എംഎം ഹസന്‍, വിഡി സതീശന്‍, എംപിമാരായ കെവി തോമസ്, കെസി വേണുഗോപാല്‍ എന്നിവരുടെ പേരാണുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

അധ്യക്ഷനാവാന്‍ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി അധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് നേതാക്കളില്‍ നിന്നു ലഭ്യമാവുന്ന വിവരം. എന്നാല്‍ കെപിസിസി അധ്യക്ഷനാവാനില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹം നിര്‍ദേശിച്ച വ്യക്തിക്ക് താല്‍ക്കാലിക ചുമതല നല്‍കാന്‍ കാരണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേതൃ സ്ഥാനം ഏറ്റെടുക്കുമെന്ന് ഹസന്‍ നേരത്തെ വ്യക്തമാക്കിയതാണ്.

English summary
MM Hassan appointed as interim KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X