കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര ഉത്സവത്തിന് തിരശ്ശീല വീണു. മേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ദിയേഗാ ലേര്‍മാന്‍ സംവിധാനം ചെയ്ത അര്‍ജന്റീനന്‍ ചിത്രം റെഫ്യൂജിയോഡ സ്വന്തമാക്കി. ഗര്‍ഭിണിയും ഏഴുവയസുകാരന്റെ അമ്മയുമായ യുവതിയുടെ ജീവിത കഥ പറഞ്ഞ റെഫ്യൂജിയോഡ പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചയാണ് ഒരുക്കിയത്.

പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരത്ത് സമാപനം ആയത്. സമ്മര്‍ ക്വോട്ടോ എന്ന ജപ്പാന്‍ ചിത്രം സംവിധാനം ചെയ്ത ഹിരോഷി ടോഡ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള രജതചകോര പുരസ്‌ക്കാരം ഹുസൈന്‍ ഷാബാബി സ്വന്തമാക്കി. മികച്ച ജനപ്രിയ ചിത്രമായി സജിന്‍ബാബു സംവിധാനം ചെയ്ത മലയാള ചിത്രം അസ്തമയം വരെ തിരഞ്ഞെടുക്കപ്പെട്ടു.

julieta-diaz-refugiado

മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരം മോറോക്കന്‍ ചിത്രം ദേ ആര്‍ ദ ഡോഗ്‌സ് നേടി. സനില്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം എന്ന സിനിമ നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. സഹീര്‍ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഒഫ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി.

ചലച്ചിത്രോത്സവത്തിന്റെ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ.സജീവിനും, കേരള കൗമുദിയിലെ സി.പി ശ്രീഹര്‍ഷനും ലഭിച്ചു

English summary
19th international film festival best film refugiado
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X