കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍പോള്‍ തിരയുന്ന മലയാളി തട്ടിപ്പുകാരി ചെന്നൈയില്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

കൊല്ലം: പതിമൂന്നു വര്‍ഷമായി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന മലയാളി തട്ടിപ്പുകാരി ചെന്നൈയില്‍ അറസ്റ്റില്‍. പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (45) ആണ് ചെന്നൈയില്‍ അറസ്റ്റിലായത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്താവള അധികൃതരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഏകദേശം 29 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ 2001 മുതല്‍ കൊല്ലം പോലീസ് അന്വേഷിച്ചുവരുന്ന പ്രതിയാണ് സാറ. പുനലൂര്‍ നഗരസഭ ഭരിച്ചിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലറെ സ്വാധീനിച്ചാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി പണം തട്ടിയത്. ഇന്‍ഷൂറന്‍സ് കമ്പനിയുടെ അന്വേഷണത്തില്‍ ആണ് സാറ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

arrest

സംഭവം പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടന്‍ പൗരത്വമുള്ള സാറ ഇന്ത്യയില്‍ നിന്നും മുങ്ങി. ഇതോടെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. എന്നാല്‍ നാളിതുവരെയായി അവരെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍ പോളിന് സാധിച്ചിരുന്നില്ല. അതിനിടയിലാണ് ഇവര്‍ ചെന്നൈയിലെത്തുന്നതും അറസ്റ്റിലാകുന്നതും. ഇവരുടെ തട്ടിപ്പിന് കൂട്ടുനിന്ന കോണ്‍ഗ്രസ് നഗരസഭാ ഉദ്യോഗസ്ഥനെ അന്നുതന്നെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

സാറ പിടിയിലായെന്നറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണോദ്യഗസ്ഥരെ നേരത്തെ പലതവണ സാറ അജ്ഞാത കേന്ദ്രത്തിലിരുന്നു ഭീഷണിപ്പെടുത്തിയിരുന്നു.

English summary
Interpol's wanted fugitive malayali Sara Williams arrested chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X