കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ദിലീപിൽ അവസാനിക്കും!! രണ്ട് അറസ്റ്റിന് സാധ്യത തെളിയുന്നു!!അപ്പൊ ആ വമ്പൻ സ്രാവുകള്‍?

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പോലീസ് ആരംഭിച്ചതായാണ് വിവരം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. അന്വേഷണം ദിലീപിൽ തന്നെ അവസാനിപ്പിക്കാനാണ് സാധ്യത. സംഭവത്തിനു പിന്നിൽ ഇനിയും വമ്പൻ സ്രാവുകളുണ്ടെന്ന് സുനി പറയുന്നത് അവശേഷിപ്പിച്ചാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.

<strong>സമാധാനമായി തന്നെ മരിക്കാം!! ആധാർ വേണ്ട, തിരുത്തലുമായി കേന്ദ്രം!!</strong>സമാധാനമായി തന്നെ മരിക്കാം!! ആധാർ വേണ്ട, തിരുത്തലുമായി കേന്ദ്രം!!

അതേസമയം ദിലീപിനെതിരെ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ എല്ലാം കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് രണ്ട് അറസ്റ്റ് കൂടി നടന്നേക്കുമെന്നും സൂചനകൾ പുറത്തു വരികയാണ്.

എല്ലാം അവസാന ഘട്ടത്തിൽ

എല്ലാം അവസാന ഘട്ടത്തിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പോലീസ് ആരംഭിച്ചതായാണ് വിവരം.

ദിലീപിൽ അവസാനിപ്പിക്കും

ദിലീപിൽ അവസാനിപ്പിക്കും

അന്വേഷണം ദിലീപിൽ തന്നെ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരങ്ങൾ. പ്രതിയായ നടൻ ദിലീപിനെതിരെ ഗൂഢാലോചന കുറ്റത്തിനുള്ള തെളിവു ശേഖരണം ഏതാണ്ട് പൂർത്തിയായതായി അന്വേഷണ സംഘം വ്യക്തമാക്കി.

രണ്ട് അറസ്റ്റിന് സാധ്യത

രണ്ട് അറസ്റ്റിന് സാധ്യത

കേസ് അവസാനിക്കുന്നതിന് മുമ്പ് രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല. നേരത്തെ ഒളിവിലായ ശേഷം അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നൽകാനെത്തിയ അപ്പുണ്ണി അറസ്റ്റിലാകുമെന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു. നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരങ്ങളുണ്ടായിരുന്നു.

വമ്പൻ സ്രാവ്

വമ്പൻ സ്രാവ്

സംഭവത്തിനു പിന്നിൽ വമ്പൻ സ്രാവുകൾ ഇനിയുമുണ്ടെന്ന് പറയുന്ന പൾസർ സുനി അത് ആരാണെന്ന് വ്യക്തമാക്കാൻ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ ദിലീപിന്റെ പേര് സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നതിനുള്ള സുനിയുടെ തന്ത്രമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്.

കേസിലെ മാഡം

കേസിലെ മാഡം

കേസിലെ സ്ത്രീ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ക്വട്ടേഷൻ നൽകിയത് മാഡം ആണെന്നായിരുന്നു സുനി പറഞ്ഞിരുന്നതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ കാവ്യയുടെ അമ്മ ശ്യാമള എന്നിവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്വേഷണം വഴി തെറ്റിക്കാനുള്ള സുനിയുടെ തന്ത്രമായിരുന്നു ഇതെന്നാണ് പോലീസിന്റെ നിഗമനം.

തലവേദനയാകുന്നത്

തലവേദനയാകുന്നത്

അന്വേഷണത്തിൽ പോലീസിന് തലവേദനയായിരിക്കുന്നത് നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ആണ്. കേസിലെ നിർണായക തെളിവായ ഫോൺ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അഭിഭാഷകർ പറയുന്നത്

അഭിഭാഷകർ പറയുന്നത്

മൊബൈൽ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റ സമ്മത മൊഴി നല്‍കിയെങ്കിലും ഇത്
വിശ്വാസത്തിലെടുക്കാൻ പേലീസ് തയ്യാറായിട്ടില്ല. മറ്റ് ചോദ്യങ്ങൾക്ക് ഇവർ വസ്തുതപരമായ ഉത്തരം നൽകിയിട്ടുണ്ട്.

അന്വേഷണം അട്ടിമറിക്കാൻ

അന്വേഷണം അട്ടിമറിക്കാൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ഇതിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. നേരത്തെ സീൽ ചെയ്ത് കോടതിയിൽ സൂക്ഷിച്ചരിക്കുന്ന നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ കാണിച്ചിരുന്നതായി വാർത്തകൾ പ്രചരിരുന്നു. ഇത് അട്ടിമറിയുടെ ഭാഗമായിട്ടാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

English summary
investigation of actress attack case may end soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X