സിപിഎം ഇറോം ശര്‍മ്മിളയ്‌ക്കൊപ്പം; അഫ്‌സ്പ പിന്‍വലിക്കാനുള്ള പോരാട്ടത്തിന് ഫുള്‍ സപ്പോര്‍ട്ട്

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മണിപ്പൂരിലെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള സിപിഎം സംസശ്താന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന കമ്മി ഓഫീസായ എകെജി സെന്ററില്‍ വന്‍ സ്വീകരണമാണ് ഇറോം ശര്‍മ്മിളയ്ക്ക് ഒരുക്കിയത്.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്പ പിന്‍വലിക്കുന്നതിനുളള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മ്മിള തങ്ങളെ കണ്ടതെന്ന് കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും

തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് നിന്നും ഇറോം ശര്‍മ്മിള തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ എന്നിവരുമായും ഇറോം ശര്‍മ്മിള കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം

നിയമസഭ തെരഞ്ഞെടുപ്പില്‍ തൗബാല്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനോട് പരാജയപ്പെട്ട ഇറോം ശര്‍മ്മിള രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് എത്തിയത്.

 

നോട്ടയ്ക്കും പിറകില്‍

കന്നിയങ്കത്തില്‍ ഇറോമിന് മണിപ്പൂരുകാര്‍ നോട്ടക്കും പുറകിലെ സ്ഥാനമാണ് നല്‍കിയത്. 143 വോട്ടുകള്‍ നോട്ട നേടിയപ്പോള്‍ 90 വോട്ടുകള്‍ മാത്രമാണ് ഇറോം ശര്‍മിളക്ക് ലഭിച്ചത്.

 

മണിപ്പൂര്‍ ജനത മുഖം തിരിച്ചു

പതിനാറ് വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചാണ് ഇറോം ചാനു ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ശര്‍മിളയുടെ തീരുമാനത്തിനെതിരെ മണിപ്പൂര്‍ ജനത മുഖം തിരിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നും വിലയിരുത്തലുകളുണ്ട്.

 

സിപിഎമ്മിന്റെ പിന്തുണ

സിപിഎമ്മും ഇറോമിനെ പിന്തുണച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയം പ്രവചിച്ചപ്പോള്‍ ഇറോം ശര്‍മിള പ്രതികരിച്ചത്.

 

ദേശീയ തലത്തില്‍ പോരാടും

വരുന്ന ലേക്‌സഭ തിരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിളയെ ദേശീയ തലത്തില്‍ പ്രയോജനപ്പെടുത്തനാണ് സിപിഎമ്മിന്റെ നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇരോം ശര്‍മ്മിള കേരളത്തിലെ സിപിഎം നേതാക്കളെ സന്ദര്‍ശിക്കുന്നതെന്നാണ് നിഗമനം.

 

English summary
Irom Sharmila meets Kodiyeri Balakrishnan in AKG center
Please Wait while comments are loading...