കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെത്തി കടപ്പുറത്ത് ഇസ്രായേല്‍ യുദ്ധ വിമാനത്തിന്റെ അവശിഷ്ടം... എങ്ങനെ കേരളത്തിൽ?

Google Oneindia Malayalam News

മാരാരിക്കുളം: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തെ ചെത്തി കടപ്പുറത്ത് ഇസ്രായേല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹത പരത്തുന്നു. വിമാനത്തിന്റെ ചിറകാണ് കടപ്പുറത്ത് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കടപ്പുറത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ വിമാനാവശിഷ്ടം അവര്‍ തീരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

IAI Aircraft Debris

രണ്ടര മീറ്ററോളം നീളമുണ്ട് വിമാനത്തിന്റെ ചിറകിന്. ഇസ്രായേല്‍ എയര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐഎഐ മലാറ്റ് ഡിവിഷന്‍, മിലിട്ടറി എയര്‍ ക്രാഫ്റ്റ് എന്നൊക്കെയാണ് അവശിഷ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇസ്രായേല്‍ സര്‍ക്കാരിന്റെ കീഴിലുള്ള ആയുധ, വിമാന നിര്‍മാണ കമ്പനിയാണ് ഐഎഐ എന്നറിയപ്പെടുന്ന ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ്. ഇവര്‍ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും നിര്‍മിയ്ക്കുന്നുണ്ട്. എന്നാല്‍ മാരാരിക്കുളത്ത് കണ്ടെത്തിയത് യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണെന്നാണ് സൂചന.

എങ്ങനെയാണ് ഇസ്രായേല്‍ വിമാനത്തിന്റെ അവശിഷ്ടം ഇന്ത്യന്‍ തീരത്ത് എത്തിയത് എന്നതില്‍ ദുരൂഹതയുണ്ട്.

English summary
Israel Aircraft's debris found at Mararikkulam Chethi beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X