കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവരെ പിടിക്കാന്‍ പോലീസ് വിയര്‍ക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ നഗ്ന വീഡിയോ വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തവരെയെല്ലാം പോലീസ് പിടിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഇപ്പോള്‍ പോലീസും ഐടി വിദഗ്ധരും വിലയിരുത്തുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ സരിതയുടെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും പേരെ കണ്ടെത്താന്‍ പോലും പോലീസിന് കഴിയില്ലെന്നാണ് പറയുന്നത്.

Saritha Whatsapp

വീഡിയോ ഷെയര്‍ ചെയ്തത് വാട്‌സ് ആപ്പ് വഴിയാണ് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ കുഴക്കുന്നുന്നത്. ഇത്തരത്തില്‍ ഒരു പ്രശ്‌നം ഇതിന് മുമ്പ് കേരളത്തിലെ പോലീസിന് നേരിടേണ്ടി വന്നിട്ടില്ല.

വാട്‌സ് ആപ്പ് കമ്പനി സഹകരിച്ചില്ലെങ്കില്‍ ഇതില്‍ കേരള പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് വിവരം. ഓരോ ഉപഭോക്താവും അയക്കുന്ന സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ നിന്ന് ലഭിക്കുമോ എന്നും കൃത്യമായി അറിയില്ല.

ഏതെങ്കിലും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തതായിരുന്നെങ്കില്‍ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ വാട്‌സ് ആപ്പില്‍ അതല്ല സ്ഥിതി. ആരാണ് ഈ വീഡിയോ ആദ്യം വാട്‌സ് ആപ്പില്‍ പുറത്ത് വിട്ടതെന്ന് പോലും അത്ര പെട്ടെന്നൊന്നും കണ്ടെത്താന്‍ കഴിയില്ല.

വീഡിയോ ഷെയര്‍ ചെയ്ത ഏതെങ്കിലും ഒരു വാട്‌സ് ആപ് ഉപഭോക്താവില്‍ നിന്ന് തുടങ്ങി, ഓരോ നമ്പറും പരിശോധിച്ച് ഉറവിടം കണ്ടെത്തുക എന്നതാണ് ഒരു സാധ്യത. പക്ഷേ അതിന് എത്രസമയമെടുക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. വീഡിയോയുടെ ഫയല്‍നെയിം മാറ്റിയാണ് പലരും അയച്ചിട്ടുള്ളതെങ്കില്‍ ഇടയിലെ കണ്ണികള്‍ മുറിയും എന്നുറപ്പാണ്.

നിയമ പ്രകാരം വീഡിയോ അപ് ലോഡ് ചെയ്തവരും ഷെയര്‍ ചെയ്തവരും എല്ലാം കുറ്റക്കാരാണ്. പക്ഷേ നിയമം എങ്ങനെ നടപ്പാക്കും എന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന പോലീസ്.

English summary
It will not be easy for police to find out the persons who shared Saritha's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X