കേരളത്തില്‍ ജിഹാദിന് സമയമായി, ബോംബുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കിയെന്ന് തലവന്‍

ഇസ്ലാമിക ആശയങ്ങളെ വിമര്‍ശിച്ച ഇഎ ജബ്ബാറിനെ പോലെയുള്ളവരും സംഘപരിവാറുമാണ് തങ്ങളുടെ ആദ്യ ഇരയെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഐസിസ് കേരള ഘടകം തലവന്‍. ജിഹാദിന് താല്‍പ്പര്യമുള്ളവരെ പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കിയിട്ടുണ്ടെന്നും തലവന്‍ പറയുന്നു. ഷജീര്‍ മംഗളാസ് സെരി അബ്ദുള്ള എന്ന സമീര്‍ അലിയാണ് ഫേസ്ബുക്കിലൂടെ പെട്രോള്‍ ബോംബ് നിര്‍മ്മാണത്തിനുള്ള പരിശീലനവും നല്‍കിയതായി അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക ആശയങ്ങളെ വിമര്‍ശിച്ച ഇഎ ജബ്ബാറിനെ പോലെയുള്ളവരും സംഘപരിവാറുമാണ് തങ്ങളുടെ ആദ്യ ഇരയെന്നും ഫേസ്ബുക്കില്‍
കുറിച്ചിട്ടുണ്ട്.

ജിഹാദിനെ എതിര്‍ക്കുന്ന മത പണ്ഡിതരെയും മനുഷ്യ സ്‌നേഹികളായ ഇസ്ലാമികളെയും അവഗണിക്കാനും തങ്ങളുടെ ലക്ഷം വെച്ച് ആക്രമണത്തിന് ഒരുങ്ങാനും ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസിറ്റീവ് ആയ് പ്രതികരിക്കുന്നുവെങ്കില്‍ ചെയ്യാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാമെന്നും പോസ്റ്റില്‍ പറയുന്നു. ജനുവരി പത്തിനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

വാക്കുകളല്ല പ്രവര്‍ത്തനമാണ് വേണ്ടത്

പ്രവര്‍ത്തനം വാക്കുക്കളേക്കാള്‍ വാചാലമാണെന്നും ഇന്‍ബോക്‌സിലെ ആവേശമല്ല കളത്തിലിറങ്ങിയാണ് ആത്മാര്‍ത്ഥത കാട്ടേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

ചെവികൊടുക്കരുത്

ജിഹാദിനെ നിരുത്സാഹപ്പെടുത്തുന്ന കപട മതപണ്ഡിതര്‍ക്ക് ചെവികൊടുക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.

 

ഫ്രണ്ട് ലിസ്റ്റ് വിശാലമാക്കും

ഫ്രണ്ട് ലിസ്റ്റിലുള്ള അനേകം ജാബര്‍മാര്‍ക്ക് താന്‍ എന്‍ഐഎ, എടിഎസ്, ഇന്ത്യന്‍ സൈന്യം എന്നിവയില്‍ ആരുടെയെങ്കിലും വെടിയേറ്റ് മരിക്കണമെന്ന് ആഗ്രഹമുണഅടെന്ന് അറിയാമെന്നും എങ്കിലും ജിഹാദിനെ കുറിച്ചുള്ള തന്റെ സന്ദേശം അനേകരില്‍ എത്തിക്കാന്‍ ഫ്രണ്ട്‌ലിസ്റ്റ് വിശാലമാക്കികൊണ്ടിരിക്കുമെന്നും പറയുന്നു.

 

പെട്രോള്‍ ബോംബ്

ആള്‍ക്കാരെ കൊല്ലാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പെട്രോള്‍ ബോംബാണ് നല്ല ആയുധമെന്നാണ് ഐസിസിന്റെ കേരള തലവന്‍ ഷജീര്‍ മംഗളാസ് സെരി അബ്ദുള്ള പറയുന്നത്.

 

ഇന്‍ബോക്‌സ്

ഇന്‍ബോക്‌സില്‍ സംശയം ചോദിച്ച ഒരാള്‍ക്ക് ബോംബ് നിര്‍മ്മിക്കുന്നതിനുമായ ബന്ധപ്പെട്ട കാരങ്ങളും ഫേസ്ബുക്കില്‍ വിശദീകരിക്കുന്നുണ്ട്.

 

പിന്തുണ

പതിവിന് വിരുദ്ധമായി ഷജീറിന് പിന്തുണയുമായി അനേകരാണ് ഫ്രണ്ട്‌ലിസ്റ്റില്‍ എത്തിയിട്ടുള്ളത്.

 

ഫ്രണ്ട് റിക്വസ്റ്റ്

താന്‍ അനേകര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്നും തനിക്ക് അയച്ചവരുടെയും റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്നുമ പോസ്റ്റില്‍ പറയുന്നു.

 

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനില്‍ ഇരുന്നാണ് ഷജീര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

കാണാതായവര്‍

കേരളത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ ആള്‍ക്കാരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണഅ വിജിലന്‍സ് കരുതുന്നത്.

 

English summary
Shajeer Mangalasseri Abdulla alias Sameer Ali, the amir of the Kerala module of the Islamic State, has shared tips on making Molotov cocktails (petrol bombs) with those who are willing to start a jihad in Kerala.
Please Wait while comments are loading...