കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ്കൂട്ടത്തല്ല്;7പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Aswathi
Google Oneindia Malayalam News

Muslim League
കണ്ണൂര്‍: ജില്ലയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രവര്‍ത്തകരെ സംസ്ഥാന നേതൃത്വം സസ്‌പെന്റ് ചെയ്തു. ലീഗിന്റെ കണ്ണൂര്‍ ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയില്‍ ഉണ്ടായ ചേരി തിരിഞ്ഞുള്ള തമ്മില്‍ത്തല്ലിനെ തുടര്‍ന്നാണ് ലീഗ് ജില്ലാ ട്രഷറര്‍ പിവി മൂസാന്‍കുട്ടി അടക്കമുള്ളവരെ സസ്പന്റ് ചെയ്തത്.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ആദ്യത്തെ കണ്‍വെഷന്‍ തന്നെയാണ് സംഘര്‍ഷത്തിനുള്ള വേദിയൊരുക്കിയത്. കേന്ദ്രമന്ത്രി ഇ അഹമ്മദും പണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും കെപിഎ മജീദും ഉള്‍പ്പടെ മറ്റ് സംസ്ഥാന ജില്ലാ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ലീഗിന്റെ തമ്മില്‍പ്പോര്. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത ആലക്കോട് സിഐയെ സ്ഥലം മാറ്റിയില്ലെന്നാരോപിച്ച് ഒരുസംഘം മുന്നോട്ട് വന്നതാണ് സംഘര്‍ഷത്തിന് കാരണം.

ഇതിനിടെ കെപിഎ മജീദ് വേദിയില്‍ നിന്നിറങ്ങാന്‍ ഭാവിച്ചതോടെ പ്രതിഷേധകര്‍ തടഞ്ഞു. അവരെ ചെറുക്കാന്‍ മറ്റ്പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കൂട്ടത്തല്ല് ആരംഭിച്ചു. പിന്നീട് ലീഗ് കണ്‍വെന്‍ഷന്‍ പരിപാടിയിലുണ്ടായത് നാടകീയമായ സംഭവങ്ങളാണ്. ലീഗ് പ്രവര്‍ത്തകര്‍ അവരുടെ പാരമ്പര്യം മറന്ന് പോകരുതെന്നും ലീഗിന്റെ ശത്രുക്കാളാണ് ഇതുപോലെ പെരുമാറുന്നതെന്നുമെല്ലാം കേന്ദ്രമന്ത്രി ഇ അഹമ്മദ് മൈക്കിലൂടെ വിളിച്ചു പറഞ്ഞെങ്കിലും സംഘര്‍ഷത്തിന് അയവുണ്ടായില്ല.

വേദിക്ക് താഴെയും ഹാളിനുപുറത്തുമെല്ലാം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമില്ല ചില മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടി. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകനെ തൊടുന്ന ഒരു പൊലീസുകാരനും ജില്ലയിലുണ്ടാവില്ലെന്ന് ഇ അഹമ്മദ് പ്രഖ്യാപിച്ചതോടെയാണ് അല്പം ശമനമുണ്ടായത്.

English summary
Indian Union Muslim League (IUML) workers clashed each other in a Lok Sabha constituency convention, Seven workers are suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X