കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ കണ്ട് ജേക്കബ് തോമസ് പിന്‍വാങ്ങുന്നു... സേനയില്‍ അസ്വസ്ഥത തുടരുന്നു... അവധി നീട്ടും?

  • By Jince K Benny
Google Oneindia Malayalam News

വിജിലന്‍സ് ഡയറക്ടറായിരിക്കെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന. ഒരു മാസത്തെ അവധിയെടുത്ത ജേക്കബ് തോമസ് അവധി കാലവധി അവസാനിച്ചപ്പോള്‍ അവധി നീട്ടിയെടുക്കുകയായിരുന്നു. രണ്ട് മാസത്തിലധികം നീണ്ട അവധിക്ക് ശേഷം ഈ മാസം 19നായിരുന്നു ജേക്കബ് തോമസ് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം വീണ്ടും അവധി നീട്ടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Jacob Thomas

തിരികെ ജോലിയില്‍ എത്തുന്നതില്‍ നിന്നും ജേക്കബ് തോമസിനെ പിന്തിരിപ്പിക്കുന്ന പോലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ സാന്നിദ്ധ്യമാണെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജേക്കബ് തോമസ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചിരുന്നില്ല.

അവധി കാലാവധി അവസാനിപ്പിച്ച് താന്‍ തിരികെ എത്തുമെന്നായപ്പോള്‍ പുതിയ വിവാദങ്ങള്‍ തലപൊക്കുകയാണ്. താന്‍ അവധിയില്‍ ആയിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. സേനയുടെ തലപ്പത്തെ അസ്വസ്ഥതകള്‍ കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ കാണുന്നത് പലതും സേനയ്ക്ക് അഭികാമ്യമല്ല. അതുകൊണ്ടുതന്നെ അവധി നീട്ടുന്നതിനേക്കുറിച്ച് ആലോചിക്കുകയാണെന്നും ജേക്കബ് തോമസ് പറയുന്നു.

English summary
Jacob Thomas planning to extend his leave because of ADGP Tomin J Thachankari. Jacob Thomas' leave will end on 18th June.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X