ദയവു ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്; മരുമകന്‍ ഷോണ്‍ ജോര്‍ജ്ജ് അപേക്ഷിക്കുന്നു

  • Published:
  • By: Rohini
Subscribe to Oneindia Malayalam

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ സിനിമാ താരങ്ങളെ കൊല്ലുന്നത് പുതിയ വാര്‍ത്തയല്ല. ഏറ്റവുമൊടുവില്‍ വീണ്ടും സോഷ്യല്‍ മീഡിയ കൊലപാതകത്തിന് ഇരയായിരിയ്ക്കുകയാണ് നടന്‍ ജഗതി ശ്രീകുമാര്‍.

എന്നാല്‍ ജഗതി മരിച്ചു എന്ന വാട്‌സ് ആപ്പ് പ്രചരണത്തിനെതിരെ മരുകമന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്തെത്തി. ജഗതി സുഖമായിരിയ്ക്കുകയാണെന്നും ദയവു ചെയ്ത് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ കൊല്ലരുത് എന്നും മരുമകന്‍ അപേക്ഷിക്കുന്നു.

ശിക്ഷാ നടപടി സ്വീകരിക്കണം

ജീവിച്ചിരിയ്ക്കുന്ന നടീ - നടന്മാരെ കൊല്ലുന്നത് സോഷ്യല്‍ മീഡിയിയല്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ വ്യജ പോസ്റ്റുകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ വൈകുന്നതാണ് ഇത് വര്‍ധിച്ചു വരാന്‍ കാരണമാകുന്നത്.

ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

നാല് വര്‍ഷം മുന്‍പ് ഉണ്ടായ അപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ജഗതി. ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന നടന്‍ ചില പൊതു പരിപാടികളില്‍ പങ്കെടുക്കുയും ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തു വരുന്നു. ഇതിനിടയിലാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം.

ഇതാദ്യമല്ല

ഇതാദ്യമല്ല ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത വരുന്നത്. 2015 ലും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ജഗതി ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും മരിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.

പലരെയും കൊന്നു

നടന്‍ തിലകനെയും കൊച്ചിന്‍ ഹനീഫയെയുമൊക്കെ മരിക്കുന്നതിന് മുന്‍പ് കൊന്നവരാണ് സോഷ്യല്‍ മീഡിയ. കനക, മാമൂക്കോയ, ഇന്നസെന്റ്, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ 'മരിച്ചിട്ടുണ്ട്'

English summary
Jagathy Sreekumar is fine, please don't kill him : Shaun George
Please Wait while comments are loading...