കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടി വിഷയത്തില്‍ കെടി ജലീലിന്റെ പുതിയ വിശദീകരണം; താടിവെക്കല്‍ സുന്നത്ത് മാത്രം...

ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. അതിലെ സുന്നത്ത് ചര്‍ച്ച ചെയ്യലായിരുന്നില്ല സഭയിലെ അഭിപ്രായ പ്രകടനങ്ങള്‍ .

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: താടി വിഷയത്തില്‍ പുതിയ വിശദീകരണവുമായി കെടി ജലീല്‍. കേരള പോലീസിലുള്ള മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് താടി വെക്കാന്‍ അനുവാദം നല്‍കണമെന്ന ടിവി ഇബ്രാഹിം എംഎല്‍എയുടെ ആവശ്യത്തിന് നല്‍കിയ മറുപടി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കെടി ജലീല്‍ രംഗത്ത് വന്നിരിക്കുന്നത്.

ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളര്‍ത്തല്‍ നിര്‍ബന്ധമല്ലെന്നും അത് കൊണ്ടാണ് താനോ ലീഗ് എംഎല്‍എമാരോ താടി വെക്കാത്തത്. അതിനാല്‍ തന്നെ പോലീസില്‍ താടി വെക്കാന്‍ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്ന് സഭയില്‍ ജലീല്‍ മറുപടി പറഞ്ഞിരുന്നു. ഈ പരാമര്‍ശം വിവാദവുമായി.

KT Jaleel

ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. അതിലെ സുന്നത്ത് ചര്‍ച്ച ചെയ്യലായിരുന്നില്ല സഭയിലെ അഭിപ്രായ പ്രകടനങ്ങള്‍ . പൊതുവെ സിഎച്ചിനോളവും സീതി സാഹിബിനോളവും ഇസ്ലാമിനോടും മുസ്ലീം സമുദായത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാവില്ല. അവരാരുംതന്നെ പോലീസില്‍ താടിവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം.

'വര്‍ത്തമാനകാലത്ത്' ആ നിലപാടേ ലീഗ് തുടരാവൂ എന്നതാണ് ഇപ്പോള്‍ ലീഗുക്കാരനല്ലെങ്കിലും എന്റെ സുവ്യക്തമായ അഭിപ്രായം. ഇസ്ലാമികമായി താടി വെക്കല്‍ നിര്‍ബന്ധമില്ലാത്തത് കൊണ്ടു തന്നെയാണ് മഹാഭൂരിഭാഗം മുസ്ലിങ്ങളും താടി വെക്കാതിരുന്നത്. എന്റെ പിതാവുള്‍പ്പെടെ പലരും താടി വെക്കുന്നുണ്ടാകാം. അവരിലാരെങ്കിലും പോലീസില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ പോലീസ് സേവനകാലത്ത് അവര്‍ക്കും താടി വെക്കാന്‍ അനുവാദം ഉണ്ടാകരുതെന്നേ ഞാന്‍ സഭയില്‍ പറഞ്ഞുള്ളൂവെന്ന്‌ ജലീല്‍ തന്റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു.

പോലീസിന് 'പോലീസ്' എന്ന ഒരു 'ഐഡന്റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല. ഇതാണ് അന്നും ഇന്നും എന്നും എന്റെ അഭിപ്രായം. 'നിങ്ങള്‍ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങള്‍ കല്‍പിക്കുന്നത്. അതിനേക്കാള്‍ വലിയ പാപം വേറെയില്ല' എന്ന ഖുറാന്‍ വചനം പരാമര്‍ശിച്ചുകൊണ്ടാണ് ജലീല്‍ തന്റെ വിശദീകരണം അവസാനിപ്പിക്കുന്നത്.

English summary
KT Jaleel explain his stand on beard issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X