കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളീയര്‍ ആരോഗ്യമില്ലാത്തവരോ? കേരളത്തിലുള്ളവര്‍ കശ്മീരികളെ അപേക്ഷിച്ച് അധിക കാലം ജീവിക്കില്ല

ആയുര്‍ ദൈര്‍ഘ്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളത്തെ മറികടന്ന് ജമ്മു കശ്മീര്‍ ഒന്നാം സ്ഥാനത്തെത്തി. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണിത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട് രോഗങ്ങള്‍ക്ക് വഴിമാറുന്നുവോ? കേരളത്തിലുള്ളവര്‍ അധികകാലം ജീവിക്കില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അതും കശ്മീരികളെ അപേക്ഷിച്ച്. ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ആയുര്‍ ദൈര്‍ഘ്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളത്തെ മറികടന്ന് ജമ്മു കശ്മീര്‍ ഒന്നാം സ്ഥാനത്തെത്തി. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണിത്. ഒക്ടോബര്‍ 19നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പുതിയ വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ 2010വരെ കേരളമായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇതാണ് ജമ്മു കശ്മീര്‍ മറികടന്നിരിക്കുന്നത്. വിവിധ പ്രായത്തിലുള്ളവരുടെ ആയുര്‍ദൈര്‍ഘ്യമാണ് കണക്കാക്കിയിരിക്കുന്നത്. ജനിച്ചതു മുതല്‍ 70 വയസുവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജനിച്ചതു മുതലുള്ള കാര്യത്തില്‍ ഒഴികെ മറ്റെല്ലാ പ്രായത്തിലും ജമ്മു കശ്മീര്‍ കേരളത്തെ മറികടന്നിരിക്കുകയാണ്.

old

ജനിച്ചതു മുതലുള്ളവരുടെ കാര്യത്തില്‍ കേരളത്തിനു തൊട്ടു പിന്നിലുള്ളത് ദില്ലിയാണ്. മൂന്നാം സ്ഥാനത്താണ് ജമ്മുകശ്മീരിന്റെ സ്ഥാനം. കേരളത്തിലെ ശിശുമരണ നിരക്ക് 12 ആണ്. എന്നാല്‍ ജമ്മുകശ്മീരില്‍ ഇത് 34 ആണ്. കശ്മീരിലെ ഉയര്‍ന്ന ശിശു മരണ നിരക്കിനെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ജമ്മുകശ്മീരിലെ ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ ആരോഗ്യനിലയെയും മരണ നിരക്കിനെയും പൂര്‍ണമായി വിലയിരുത്താനാകില്ല. ശിശുമരണ നിരക്ക് കുറവായതും ജനിച്ചതു മുതലുള്ളവരുടെ ആയുര്‍ ദൈര്‍ഘ്യം ഉയര്‍ന്നിരിക്കുന്നതും കാരണം കേരളം ആരോഗ്യമുള്ള സമൂഹമാണെന്ന് വിലയിരുത്താനുമാകില്ല.

കേരളത്തില്‍ പുരുഷന്മാരുടെ ഉയര്‍ന്ന ആരോഗ്യ കാലം 19 വയസാണെന്നും സ്ത്രീകളുടേത് 24 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പ്രമേഹം, ജീവിത ശൈലി രോഗങ്ങള്‍ എന്നിവയുടെ തലസ്ഥാനം കേരളമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Jammu and Kashmir (J&K) has surpassed Kerala as the state with the highest life expectancy in India for all ages, barring life expectancy at birth, according to the latest data released on October 19, 2016, by the Registrar General of India (RGI), custodian of census data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X