കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റ്? നഴ്സിങ് സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യുനൈറ്റഡ് നഴ്സ് അസോസിയേഷൻ!

  • By Akshay
Google Oneindia Malayalam News

തൃശൂർ: നഴ്സിങ് സമരം അവസാനിച്ചെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റെന്ന് യുണൈറ്റഡ് നഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ. നഴ്സിങ് സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപൂര്‍ണമായി എല്ലാ ആശുപത്രികളിലും നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം തുടരുമെന്നും ജാസ്മിന്‍ ഷാ അറിയിച്ചു.

നേതാക്കളുടെ വാക്കുകളില്‍ അപാകത സംഭവിച്ചതാണ് സമരം അവസാനിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്ക് കാരണം. സമരം ശക്തമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ 30 ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇത് നല്‍കണമോ വേണ്ടയോ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ജാസ്മിന്‍ ഷാ അറിയിച്ചു. കരാര്‍ ഒപ്പിട്ട ഏകദേശം എട്ടോളം ആശുപത്രികള്‍ മാത്രമാണ് താല്‍ക്കാലികാശ്വാസം നല്‍കാന്‍ തയാറായിട്ടുള്ളത്. ഈ ആശുപത്രികളില്‍ ഈ മാസം 27വരെ പ്രവര്‍ത്തനം സുഖമമായി നടക്കും.

Nurse

പരിപൂര്‍ണമായി എല്ലാ ആശുപത്രികളിലും നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം തുടരുമെന്നും ജാസ്മിന്‍ ഷാ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം നടത്തുന്നത്. മരം നടത്തിവന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ജുലൈ ഒന്നുമുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാലാശ്വാസമായി അനുവദിച്ചു. ഈ മാസം 27ന് ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കമ്മീഷണറേറ്റില്‍ നടക്കുന്ന ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ വേതന പരിഷ്‌കരണം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞത്.

തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അഭ്യര്‍ഥനപ്രകാരം മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത് എന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ര്‍ച്ചയില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മിനിമം വേതനം കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

English summary
Jasmin Shah's facebook post about Nursing strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X