കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ജയലളിതയുടെ കോടികളുടെ ബിനാമി സ്വത്തുക്കള്‍? എല്ലാം കോട്ടയംകാരിയുടെ കൈയ്യില്‍...ഇപ്പോള്‍

ഇടുക്കി മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ജയലളിതയ്ക്ക് ബിനാമി സ്വത്തുക്കളുണ്ടെന്നാണ് ആക്ഷേപം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി/ചെന്നൈ: ജയലളിതയ്ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കാണിച്ച സത്യവാങ്മൂലത്തില്‍ ഉള്ളതിനേക്കാള്‍ എത്രയോ ഇരട്ടി വരും ഇത് എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയായിരിക്കേ ശശികല ചെയ്ത കാര്യങ്ങള്‍; ഏത് സ്ത്രീയും മൂക്കത്ത് വിരല്‍ വയ്ക്കും, ചെയ്യാന്‍ മടിക്കും

ജയലളിതയുടെ പുഷ്‌കല കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം ഭൂമിയും കെട്ടിടങ്ങളും വാങ്ങിയിരുന്നതായി കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ പലതും കഥകളായിരുന്നില്ലെന്ന് പറയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ ബിനാമി സ്വത്തുക്കളിലേക്കും വെളിച്ചം വീശുന്നുണ്ട്. കേരളത്തില്‍ ഒരു സ്ത്രീ ആണത്രെ ഇതെല്ലാം നിയന്ത്രിക്കുന്ന സംഘത്തിന്റെ തലപ്പത്ത്.

കോടികളുടെ സ്വത്തുവകകള്‍

ജയലളിത കേരളത്തില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ബിനാമി പേരുകളില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ആരോപണം. ജയലളിതയുടെ മരണശേഷം ഇതെല്ലാം ആര്‍ക്ക് കിട്ടും എന്ന ചോദ്യം നേരത്തേ ഉയര്‍ന്നിരുന്നു.

വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു?

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ഭൂമിയെല്ലാം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് നടന്നില്ലത്രെ.

ജയയുടെ മരണവും നോട്ട് നിരോധനവും

നോട്ട് നിരോധനവും അതിന് ശേഷം ജയലളിതയുടെ മരണവും ആണ് ഭൂമി വില്‍പനയെ പിറകോട്ടടിച്ചത് എന്നാണ് ആരോപണം. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ മൊത്തത്തില്‍ തകിടം മറിയുകയായിരുന്നു.

കോട്ടയംകാരിയായ സ്ത്രീയും സംഘവും

കോട്ടയംകാരിയായ ഒരു സ്ത്രീയും സംഘവും ആണ് ഇപ്പോള്‍ ജയലളിതയുടെ ബിനാമി സ്വത്തുക്കള്‍ കേരളത്തില്‍ കൈവശം വച്ചിരിക്കുന്നത് എന്നാണ് കേരളകൗമുദിയുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ വിഭാഗമായ കൗമുദി ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസം?

ഭൂമി വില്‍ക്കുന്നത് സംബന്ധിച്ച് കേരളത്തിലെ സംഘത്തിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉളള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതിന് കാരണം ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വം തന്നെയാണ്

ശശികല മുഖ്യമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചു

ശശികല തന്നെ മുഖ്യമന്ത്രിയാകും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പനീര്‍ശെല്‍വത്തിന്റെ നീക്കം. അപ്പോള്‍ ഏത് പക്ഷത്ത് നില്‍ക്കും എന്ന ചോദ്യവും പ്രസക്തമാണ്.

വിവരം പുറത്ത് വിട്ടത് ആര്?

പനീര്‍ശെല്‍വം ക്യാമ്പ് തന്നെയാണ് ജയലളിതയുടെ കേരളത്തിലെ ബിനാമി സ്വത്തുക്കളെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വസ്തുവില്‍പന തടയുക തന്നെ ആയിരുന്നു ലക്ഷ്യം എന്നും കരുതപ്പെടുന്നു.

കോട്ടയം മുതല്‍ വയനാട് വരെ

കേരളത്തില്‍ വിവിധ ജില്ലകളിലായി ഏക്കര്‍ കണക്കിന് ഭൂമി ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലായിട്ടാണത്രെ ഈ ഭൂമി ഉള്ളത്.

പെരിയാറിന്റെ തീരത്ത്

ആലുവയില്‍ പെരിയാറിന്റെ തീരത്തും ജയലളിതയുടെ ബിനാമി ഭൂമി ഉണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഒരു വ്യക്തതയും ഇല്ലെന്നതാണ് സത്യം. ബിനാമി പേരില്‍ ജയലളിതയാണ് ഇതെല്ലാം വാങ്ങിയത് എന്ന കാര്യം ഉറപ്പിക്കാനാവില്ല. ഇനി അങ്ങനെ ആണെങ്കില്‍ തന്നെയും അത് തെളിയിക്കുക അത്ര എളുപ്പവും ആകില്ല.

എത്ര സ്വത്തുണ്ട്

ഏപ്രില്‍ 2015 ല്‍ ജയലളിത ബോധിപ്പിച്ചത് പ്രകാരം അവര്‍ക്ക് 113.73 കോടി രൂപയുടെ സ്വത്താണ് ഉള്ളത്. എന്നാല്‍ ഇത് എത്രത്തോളം സത്യമാണെന്ന ചോദ്യം അന്ന് തന്നെ പലരും ഉന്നയിച്ചിരുന്നു.

English summary
Jayalalithaa owns benami properties in Kerala-allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X