കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത: മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് മരണംവരിച്ച മൂന്നാമത്തെ തമിഴ്നാട് മുഖ്യമന്ത്രി

അണ്ണാദുരൈയും എംജിആറും മുഖ്യമന്ത്രിയായിരിക്കേ തന്നെ അന്തരിച്ച നേതാക്കളാണ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലിരിക്കെ മരണമടഞ്ഞ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ജയലളിത. ഇതിനു മുമ്പ് അണ്ണാ ദുരൈയും എംജിആറുമാണ് ഇങ്ങനെ മരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ആദ്യ ദ്രാവിഡ പാര്‍ട്ടിയുടെ നേതാവായിരുന്ന സിഎന്‍ അണ്ണാദുരൈ അര്‍ബുദ രോഗത്തെ തുടര്‍ന്ന് 1969 ഫെബ്രുവരി മൂന്നിനാണ് മരിച്ചത്. ഡോക്ടര്‍മാരുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അണ്ണ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന അണ്ണാദുരൈ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റിയിരുന്നത്.

Jayalalithaa Annadurai MR

എംജിആര്‍ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന എംജി രാമചന്ദ്രനായിരുന്നു രണ്ടാമത്തെ മുഖ്യമന്ത്രി. ജയലളിതയുടെ രാഷ്ട്രീയ ഗുരുവായ എംജിആര്‍ 1987 ഡിസംബര്‍ 24നാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹം കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്നു. ജയലളിതയെ പോലെ ഹൃദയാഘാതമായിരുന്നു മരണത്തിലേക്ക് നയിച്ചത്. ജയലളിതയും മുഖ്യമന്ത്രിയായിരിക്കെയാണ് മരണമടഞ്ഞത്.

English summary
Jayalalithaa; The third Tamil Nadu politician who passed away as Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X