കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ജെഡി പൊടിതട്ടിയെടുക്കാന്‍ വീരനും സംഘവും, ജെഡിയു വിടുന്നു?

എംപി വീരേന്ദ്ര കുമാറും സംഘവും ജെഡിയു സംസ്ഥാന നേതൃത്വത്തില്‍ നിന്നകലുന്നു. എസ്ജെഡി പുനരുജ്ജീവിപ്പിക്കാന്‍ ആലോചന.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : എം പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായി ഇടയുന്നു. ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന നേതൃത്വം രംഗത്ത്.

ജെഡിയുവിട്ട് എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചനകള്‍. എസ്‌ജെഡി പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തിന് ജെഡിയു സംസ്ഥാന സമിതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Veerendrakumar

കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ കേരളത്തിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരാനാണ് വീരേന്ദ്ര കുമാര്‍ പക്ഷത്തിന്റെ തീരുമാനമെന്നാണ് സൂചനകള്‍. ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് കേരളത്തിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം വിരനും സംഘവും ചേരുന്നത്. കൂടാതെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ജെഡിയു സംസ്ഥാന നേതൃത്വം പ്രമേയവും പാസാക്കി.

നോട്ട് നിരോധന പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ ഒരക്ഷരം പോലും മിണ്ടാതിരുന്നതാണ് വീരേന്ദ്രകുമാര്‍ ഉള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുക്കുന്നതെന്നാണ് വിവരം.

യുഡിഎഫിനൊപ്പം നിന്നിട്ടും മുന്നണി മര്യാദ പാലിക്കാത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു സംസ്ഥാന സമിതി വിലയിരുത്തി. ഈ സഹചര്യത്തില്‍ ഇടതുപക്ഷത്തേക്ക് ചായുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 7ന് ആര്‍ബിഐ തിരുവനന്തപുരം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനും 10ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗം ചേരാനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

English summary
jdu state cmmitte divide from national committee.veedrendra kumar and gang ready to rebuilt sjd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X