കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഇടതുപക്ഷമല്ല; കേരള മോഡല്‍ ഒരു ദുരന്തം, സിപിഎം കോര്‍പ്പറേറ്റുകളുമായി കൈകോര്‍ക്കുന്നു

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: സിപിഎം ഇടതുപക്ഷമല്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി. ഇടതുപക്ഷ നയം കാത്തു സൂക്ഷിക്കുന്ന പാര്‍ട്ടി സിപിഐ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. ടിപി ചന്ദ്രശഖരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തി എന്ന് പറഞ്ഞ ജിഗ്നേഷ് മേവാനി വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണെന്ന് ചോദിച്ചു.

കോര്‍പ്പറേറ്റുകളുമായി യാതൊരു നാണവുമില്ലാതെ സിപിഎം കൈകോര്‍ക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് പുതുവൈപ്പിനില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവനത്തിനായി സമരം ചെയ്ത ജനതയെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാഷ്ട്രീയ കൊലപാതചകം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിപിഎമ്മിനെതിരെ തുറന്നടിച്ചത്.

ജാതി കോളനികള്‍ നിലനിര്‍ത്തുന്നു

ജാതി കോളനികള്‍ നിലനിര്‍ത്തുന്നു

കേരളത്തിലെ ജാതി കോളനികള്‍ നിലനിര്‍ത്തുന്നത് സിപിഎമ്മാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. വോട്ട് പൊളിറ്റിക്‌സിന്റെ ഭാഗമായാണ് ജാതി കോളനികള്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഭൂപരിഷ്‌കരണം

രണ്ടാം ഭൂപരിഷ്‌കരണം

രണ്ടാം ഭൂപരിഷ്‌കരണത്തിന് സിപിഎം ഇനിയും തയ്യാറായിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.

കേരള മോഡല്‍ ഒരു ദുരന്തം

കേരള മോഡല്‍ ഒരു ദുരന്തം

സിപിഎം നടപ്പിലാക്കി വരുന്ന കേരള മോഡല്‍ ഗുജറാത്തുപോലൊരു ദുരന്തമാണ്. അതിജീവനത്തിനായി സമരം ചെയ്യുന്ന ജനതയെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്ര ഇടത് സംഘടനകളോട് ഇഷ്ടം

തീവ്ര ഇടത് സംഘടനകളോട് ഇഷ്ടം

സിപിഐഎംഎല്‍, റെഡ്സ്റ്റാര്‍, മസ്ദൂര്‍ ബിഗുല്‍ എന്നീ ഇടതുസംഘടനകളെ ഇഷ്ടമാണെന്നും മേവാനി പറയുന്നു.

മാര്‍കിസിനെ കുറിച്ച് ധാരണയില്ല

മാര്‍കിസിനെ കുറിച്ച് ധാരണയില്ല

ഇപ്പോഴും സിപിഎമ്മിന് മാര്‍കിസിനെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ യാതൊരു ധാരണയുമനില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

എല്ലാം പൊള്ള

എല്ലാം പൊള്ള

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനം എന്നാണ് കേരളത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. ഏറ്റവും നല്ല ജീവതസാഹചര്യം ഇവിടെയാണെന്നും. എന്നാല്‍ ഇവിടെ വന്നപ്പോള്‍ അത്തരം അറിവുകളെല്ലാം പൊള്ളയാണെന്ന് മനസിലായെന്ന് മുമ്പ് കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ദളിത് മുന്നേറ്റം

ദളിത് മുന്നേറ്റം

ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര'ക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമായിരകുന്നു.

English summary
Jignesh Mevani against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X