കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്റെ ആത്മഹത്യയില്‍ അധ്യാപകരും കുറ്റക്കാര്‍? നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം!

അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം നടപടികളെടുത്തുഎന്നും സൂചന.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരും കുറ്റക്കാര്‍. പ്രിന്‍സിപ്പല്‍ അടക്കം അഞ്ച് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് ഹാളിലുണ്ടായിരുന്ന അധ്യാപകന്‍ പ്രവീണ്‍, പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

jishnu pranoy

അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം നടപടികളെടുത്തു എന്നും സൂചനകളുണ്ട്.

ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്തരത്തിലൊരു നിര്‍ണായക നടപടി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. ജിഷഅണു മരിച്ച് ഒന്നര മാസത്തിനു ശേഷമാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.

English summary
pambadi nehru colege student jishnu pranoy's suicide , will register case against teachers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X