കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലി ഷോപ്പിങ് മാള്‍!! മലയാള സിനിമ പെട്ടിക്കട!! പെട്ടിക്കടകളും നമുക്ക് വേണമെന്ന് ജോയ് മാത്യു

അന്യഭാഷാ ചിത്രങ്ങളുടെ വിനോദ നികുതി കൂട്ടണമെന്ന് ജോയ് മാത്യു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: പല കാര്യങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്താറുള്ള നടനും സംവിധായകനുമായ ജോയ് മാത്യു വീണ്ടും രംഗത്ത്. ഇത്തവണ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ബാഹുബലിയുടെ രണ്ടാംഭാഗത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ബാഹുബലി കുതിപ്പില്‍ മലയാള സിനിമയ്‌ക്കേറ്റ തിരിച്ചടിയെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

തലക്കെട്ട്

തലക്കെട്ട്

ബാഹുബലിക്ക് മുറുക്കാന്‍ കടകളെ ഇല്ലാതാക്കാനാവുമോയെന്ന തലക്കെട്ടോടെയാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. മുറുക്കാന്‍ കടകള്‍ (വടക്കന്‍ കേരളത്തില്‍ പെട്ടിക്കട) ഇപ്പോള്‍ വലിയ ഷോപ്പിങ് മാളുകള്‍ക്കു ഇടമൊഴിഞ്ഞു കൊടുത്തു. സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഇവയെ ആദ്യം വിഴുങ്ങിയത്.

ഷോപ്പിങ് മാള്‍

ഷോപ്പിങ് മാള്‍

പെട്ടിക്കടകളെ വിഴുങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ പിന്നീട് ഷോപ്പിങ് മാളുകള്‍ വിഴുങ്ങി. കച്ചവടത്തിന്റെയും ലാഭനഷ്ടങ്ങളില്‍ അടിസ്ഥാനപ്പെട്ട ഒരു ബന്ധം മാത്രമേ ഇവിടെ നിലനില്‍ക്കുന്നുള്ളൂ. പെട്ടിക്കടകള്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ ഇതിനൊക്ക മേലെയാണ്.

 ബാഹുബലി സുനാമി

ബാഹുബലി സുനാമി

ബാഹുബലി സുനാമി പോലെയായിരുന്നു. പല നല്ല മലയാള സിനിമകളും ഈ സുനാമിയില്‍ ഒഴിച്ചുപോയി. രക്ഷാധികാരി ബൈജു, ഫാസ്റ്റ് ട്രാക്ക് എന്നീ നല്ല സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. എല്ലാം കിട്ടുന്ന മാളുകളിലേക്ക് പോവാം. അതില്‍ തെറ്റില്ല.എന്നാല്‍ പെട്ടിക്കടകളെ വിസ്മരിക്കാനാവുമോയെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഇനിയും വരും

ഇനിയും വരും

ബാഹുബലി പോലുള്ള ബ്രഹ്മാണ്ട സിനിമകള്‍ ഇനിയും വരും. അവയെ തള്ളുകയോ തടഞ്ഞുനിര്‍ത്തുകയോ ചെയ്യേണ്ട കാര്യമില്ല. കൊച്ചു സിനിമയെടുക്കുന്നവരും ആഗ്രഹിക്കുന്നത് സ്വന്തം സിനിമ ആയിരം കോടി ക്ലബ്ബില്‍ കയറണമെന്നു തന്നെയാണ്. മലയാളത്തിലിറങ്ങുന്ന നല്ല സിനിമകള്‍ വിജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിച്ചാലും പ്രദര്‍ശനശാലകള്‍ അങ്ങനെ ആഗ്രഹിക്കണമെന്നില്ല എന്ന അവസ്ഥ കൂടി നിലനില്‍ക്കുന്നു.

പ്രദര്‍ശന നികുതി വര്‍ധിപ്പിക്കണം

പ്രദര്‍ശന നികുതി വര്‍ധിപ്പിക്കണം

അന്യഭാഷാ ചിത്രങ്ങള്‍ക്കു പ്രദര്‍ശന നികുതി വര്‍ധിപ്പിക്കണം. നിലവില്‍ മലയാള സിനിമകള്‍ക്ക് 30 ശതമാനമാണ് വിനോദ നികുതി. ഇത് 20 ശതമാനമാക്കണം. അന്യഭാഷാ സിനിമകള്‍ക്ക് ഇത് 40 ശതമാനമാക്കിയാല്‍ ഖജനാവിനും മലയാള സിനിമയ്ക്കും ഗുണം ചെയ്യുമെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങളില്‍ കൂടുതല്‍

മറ്റു സംസ്ഥാനങ്ങളില്‍ കൂടുതല്‍

മറ്റു സംസ്ഥാനങ്ങളില്‍ മലയാള സിനിമകള്‍ക്ക് അധിക നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ കേരളം എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്ന് ജോയ് മാത്യു ചോദിക്കുന്നു.

ബോധ്യപ്പെടുത്തണം

ബോധ്യപ്പെടുത്തണം

സഞ്ചരിക്കുന്ന കപ്പല്‍ വെള്ളം കയറി മുങ്ങുന്നതറിയാതെ ടൈറ്റാനിക്ക് മുങ്ങുന്നത് കണ്ട് രസം പിടിച്ചിരിക്കുന്ന നമ്മുടെ സിനിമാ സംഘടനകള്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താത്തത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ജോയ് മാത്യു കുറിച്ചു.

എഫ് ബി പോസ്റ്റ് കാണൂ

എഫ് ബി പോസ്റ്റ് കാണൂ

എഫ് ബി പോസ്റ്റ് കാണൂ

English summary
Joy mathew says Bahubali success affected malayalam films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X