കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ വിളിച്ചതാര്..?? എന്തിനാണ് വിളിച്ചത്..? ഹണി ട്രാപ്പോ..??എല്ലാം മൂന്ന് മാസത്തിനകം അറിയാം !!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് പിഎസ് ആന്റണി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് വിവാദ സംഭവം അന്വേഷിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചത്.

Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

Read Also: ശശീന്ദ്രന്റെ ആ വീക്ക്‌നെസ്സ് ഉള്ള മറ്റ് മന്ത്രിമാരും..!! ഫോണുകള്‍ ചോര്‍ത്തി..!!യുവതിക്ക് ഒത്താശയും!!

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ

മംഗളം ടെലിവിഷന്റെ ലോഞ്ചിംഗിന്റെ ഭാഗമായാണ് എകെ ശശീന്ദ്രന്റേത് എന്ന് പറയപ്പെടുന്ന ടെലഫോണ്‍ അശ്ലീല സംഭാഷണം ചാനല്‍ പുറത്ത് വിട്ടത്. മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുണ്ട്.

ആര് വിളിച്ചു, എന്തിന്?

ശശീന്ദ്രന്റേത് എന്ന് പറയുന്ന ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത്, സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷനുള്ള നിര്‍ദേശം.

പരാതിക്കാരി ഇല്ല..

ശശീന്ദ്രനെതിരെ സംഭവത്തില്‍ നിലവില്‍ പരാതിക്കാരിയില്ല. മാത്രമല്ല ഫോണ്‍സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള ആളെക്കുറിച്ചുള്ള ഒരു വിവരവും ചാനല്‍ പുറത്ത് വിട്ടിട്ടില്ല. ശശീന്ദ്രനോട് പരാതി പറയാനെത്തിയ യുവതിയെ ആണ് അപമാനിച്ചത് എന്നതിന് ഒരുവിധ തെളിവും ഇല്ല.

പോലീസിന്റെ നിലപാട്

പരാതിക്കാരി ഇല്ലാത്തതിനാല്‍ കേസ് എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തന്നെ കുടുക്കിയതാണ് എന്ന് ശശീന്ദ്രന്‍ പരാതി നല്‍കിയാലോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാലോ മാത്രമേ അന്വേഷണം സാധ്യമാകൂ എന്നതായിരുന്നു പോലീസ് നിലപാട്.

പോലീസിനും പങ്കെന്ന് വാർത്ത

മാത്രമല്ല മന്ത്രിയെ കുടുക്കിയതിന് പിന്നില്‍ പോലീസിലെ ചിലര്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിയുടെ തന്നെ സുരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥന്‍ ചാനലിനെ സഹായിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തലാണ് അന്വേഷണത്തില്‍ നിന്നും പോലീസിനെ ഒഴിവാക്കിയതെന്നും കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോലീസിനെ ഒഴിവാക്കി അന്വേഷണം

മാത്രമല്ല മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസ അന്വേഷിക്കേണ്ട എന്ന നിലപാടായിരുന്നു സര്‍ക്കാരിനും സിപിഎമ്മിനും. ഇത് പ്രകാരമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

വിമർശനവുമായി പ്രമുഖർ

മംഗളത്തിന്റെ ഈ മാധ്യമപ്രവര്‍ത്തന രീതിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്ത് വന്നു കഴിഞ്ഞു. യാതൊരുവിധത്തിലുള്ള വിശ്വാസ്യതയും വാര്‍ത്തയ്ക്കില്ലെന്നാണ് ആരോപണം ഉയരുന്നത്. സംഭവം ഹണിട്രാപ്പാണ് എന്നും ആരോപിക്കപ്പെടുന്നുണ്ട്.

പരാതിക്കാരി എവിടെ

ശശീന്ദ്രന്റേത് എന്നവകാശപ്പെട്ട് ചാനല്‍ സംപ്രേഷണം ചെയ്ത അശ്ലീല ഫോണ്‍ സംഭാഷണം അപൂര്‍ണമായിരുന്നു. പുരുഷ ശബ്ദം അല്ലാതെ മറുഭാഗത്ത് നിന്നുള്ള സംസാരം ഇല്ലായിരുന്നു. ഇരയായി എന്നു പറയുന്ന സ്ത്രീയുടെ വിവരങ്ങള്‍ പുറത്ത് വിടാനാവില്ല എന്നാണ് ചാനലിന്റെ ന്യായീകരണം.

എല്ലാം വെളിപ്പെടുത്തേണ്ടി വരും

മന്ത്രിക്കെതിരെ പരാതി ഉണ്ടോ, ഉണ്ടെങ്കില്‍ എന്താണ് പരാതി, മന്ത്രിയെ എന്ത് പരാതിയുമായാണ് ഇവര്‍ സമീപിച്ചത് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ചാനല്‍ വിശ്വസനീയമായ ഉത്തരങ്ങള്‍ നല്‍കിയിട്ടില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുന്നതോടെ ഇത്തരം കാര്യങ്ങളൊക്കെ ചാനലിന് വെളിപ്പെടുത്തേണ്ടതായി വരും.

English summary
Justice PA Antony commission will enquire AK Saseendran case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X