കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അതിക്രമം ചെറുക്കും; ജുനൈദിന്റെ കുടുംബത്തിന് പിണറായി സർക്കാരിന്റെ പിന്തുണ!!

  • By Akshay
Google Oneindia Malayalam News

ദില്ലി: ജുനൈദിന്റെ സഹോദരനെതിരായ പൊലീസ് അതിക്രമം ചെറുക്കുമെന്ന് മുനഖ്യമന്ത്രി പിണറായി വിജയൻ. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ട്രെയിനില്‍ അക്രമികള്‍ തല്ലിക്കൊന്ന ഹരിയാന സ്വദേശി ജുനൈദിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബൃന്ദ കാരാട്ടിനൊപ്പമെത്തിയ ജുനൈദിന്റെ കുടുബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയായിരുന്നു.

ജുനൈദിന്റെ സഹോദരി നടത്തുന്ന പഠനകേന്ദ്രത്തിന് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജുനൈദിന്റെ മരണത്തിനെതിരായ വലിയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ഇത് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ ആഘോഷിക്കാനുള്ള സാധനങ്ങളും വാങ്ങി ട്രെയിനിൽ മടങ്ങുമ്പോഴായിരുന്നു ജുനൈദിനെ ബീഫ് കൈയ്യിൽ വച്ചു എന്ന പേരിൽ കൊലപ്പെടുത്തിയത്.

Pinarayi Vijayan

ജുനൈദിനേയും സഹോദരന്‍മാരായ ഹസീബ്, ഷാക്കിര്‍, മൊഹ്‌സിന്‍ എന്നിവരെയാണ് പെരുന്നാള്‍ ഷോപ്പിംഗ് കഴിഞ്ഞ് ട്രെയിനില്‍ വരുന്ന വഴി ഒരു സംഘം ആക്രമിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുനൈദ് മരിക്കുകയായിരുന്നു. പടിയിലായ രമേശ് എന്നയാള്‍ താന്‍ മദ്യലഹരിയില്‍ മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം ജുനൈദിനെയും സഹോദരന്‍മാരെയും ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി കൊടുത്തത്.

English summary
Junaid's family meets Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X